ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന്‍ മരിച്ചു

മംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന്‍ മരിച്ചു. ഉച്ചില കൗപു പദുഗ്രാമ സ്വദേശി സകേന്ദ്ര പൂജാരി (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാരനായ സകേന്ദ്ര മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്കുള്ള സ്വകാര്യ ബസിലാണ് നാട്ടിലേക്ക് മടങ്ങിയത്. ഉച്ചിലയിലായിരുന്നു ഇദ്ദേഹത്തിന് ഇറങ്ങേണ്ടിയിരുന്നത്. ബസ് ഉച്ചിലയിലെത്താറായപ്പോള്‍ ഇറങ്ങാനായി സകേന്ദ്ര മുന്‍വാതിലിനടുത്ത് നിന്നിരുന്നു. പെട്ടെന്ന് ബസ് വെട്ടിച്ചപ്പോള്‍ വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡിലെ ഡിവൈഡറില്‍ തലയിടിച്ച് വീണ സകേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ പഡുബിദ്രി …

ഇന്ന് ഈ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് പ്രവചിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ …

തേജസ് വിമാന ദുരന്തം: രണ്ടുതവണ കരണം മറിഞ്ഞു, മൂന്നാം തവണ വിമാനം ഉയര്‍ന്നില്ല, പൈലറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം; വിമാനം പെട്ടെന്ന് വീണതിനാല്‍ രക്ഷപ്പെടാനായില്ല

ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നു വീഴുന്നതിനു മുന്‍പായി വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം. പെട്ടെന്ന് താഴേക്ക് വീണതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വിമാനത്തിനു സാങ്കേതിക പിഴവുണ്ടായോ, പൈലറ്റിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ദുബായ് അല്‍മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നടന്ന അപകടം. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കി അടുത്ത റൗണ്ടില്‍ രണ്ട് തവണ കുത്തനെ മുകളിലേക്ക് ഉയര്‍ന്ന് കരണം …

സ്‌കൂട്ടിയില്‍ ഒരു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍; കരുവാച്ചേരിയില്‍ നടന്ന വാഹന പരിശോധനയില്‍ കാലിക്കടവ് സ്വദേശി പിടിയില്‍

കാസര്‍കോട്: സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന ഒരു ചാക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി വില്‍പനക്കാരനെ നീലേശ്വരം പൊലീസ് പിടികൂടി. കാലിക്കടവ് സ്വദേശി സിഎം ഇക്ബാല്‍ (55) നെയാണ്ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ കരുവാച്ചേരി ദേശീയപാതയില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ഒരു ചാക്കില്‍ നിറച്ച 70 പാക്കറ്റ്പാന്‍ മസാലകള്‍ ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടില്‍നിന്ന് പിടിച്ചെടുത്തു. പാന്‍മസാലകള്‍ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടിയും കസ്റ്റഡിയില്‍ എടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, അഭിലാഷ് …

കുഡ്‌ലുവില്‍ ഓട്ടോയില്‍ മദ്യക്കടത്ത്; 34 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടി, പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസര്‍കോട്: കുഡ്‌ലുവില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 34.2 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. ഓട്ടോഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കുഡ്‌ലു പായിച്ചാലിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യകടത്ത് പിടികൂടിയത്. ഓട്ടോ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഓടിപ്പോവുകയായിരുന്നു. തൊണ്ടി സാധനങ്ങളും സാമ്പിള്‍ കുപ്പികളും തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ സി …

എട്ടുവയസുകാരിയെ സ്‌കൂളിലെ പൂന്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയി രണ്ടു തവണ പീഡനത്തിന് ഇരയാക്കി, പീഡനത്തിന് മുമ്പ് ഇഞ്ചക്ഷന്‍ നല്‍കി, കൗമാരക്കാരനെ തെരയുന്നു, സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിജാപുര്‍ നഗരത്തിലെ സ്‌കൂള്‍ ക്യാംപസില്‍ എട്ടുവയസുകാരിയ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്‌കൂളില്‍ വച്ച് പെണ്‍കുട്ടിയെ ഒരു വിദ്യാര്‍ഥി പീഡിപ്പിച്ചത്. ഇന്‍ജക്ഷന്‍ നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. നവംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്‌കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോവുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. അടുത്ത ദിവസവും ഇതേ വിദ്യാര്‍ഥി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, വലതുകൈയ്യില്‍ ഇന്‍ജക്ഷന്‍ …

നീലേശ്വരം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ 40 വിദ്യാര്‍ഥികള്‍ക്കും നാല് അധ്യാപകര്‍ക്കും ഭക്ഷ്യവിഷബാധ

കാസര്‍കോട്: നീലേശ്വരം കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികളെ നീലേശ്വരം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നാല് അധ്യാപകരും ചികിത്സ തേടി. ശനിയാഴ്ച വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ യു.പി വിഭാഗം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയനാട് ബാണാസുരസാഗറിലെ ഒരു ഹോട്ടല്‍ വച്ച് ചിക്കന്‍ കറി കഴിച്ച കുട്ടികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് കുട്ടികള്‍ നാട്ടിലെത്തിയത്. അപ്പോള്‍ മുതല്‍ കുട്ടികള്‍ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രികളില്‍ …

കണ്ണൂർ ചെറുതാഴത്ത് വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച പത്തായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന പത്തായിരം ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് വന്ന ലോറിയെ പൊലീസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോൾ ലോറി മുഴുവൻ സ്പിരിറ്റ് നിറച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സ്പിരിറ്റും ലോറിയും ഔദ്യോഗിക കസ്റ്റഡിയിൽ എടുത്തു.ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് …

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കും, മൊഴി എടുക്കാന്‍ സമയം തേടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്റെ മൊഴി എടുക്കാനൊരുങ്ങി എസ്ഐടി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെപ്പറ്റി ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്ഐടി സമയം തേടും. സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വയ്ക്കുകയും ചെയ്തിരുന്നു. ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019ല്‍ ചെന്നൈയില്‍ …

കാസർകോട് നിന്ന് കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ ഡോക്ടറുടെ പണവും സ്വർണവും അടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ

പാലക്കാട്: ട്രെയിൻ യാത്രക്കാരിയായ ഡോക്ടറുടെ സ്വർണ്ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ വാനിറ്റി ബാഗ് കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതികളെ സ്വർണ്ണം വിറ്റ് പണമാക്കാൻ സഹായച്ചയാളെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. മലപ്പുറം വയലത്തൂർ ചെറിയ മുണ്ടം മച്ചിഞ്ചേരിയിൽ വീട്ടിൽ മുഹമ്മദ് ഷെഫീക്കാണ് (32) അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസം 13ന് പുലർച്ചെ കാസർകോട് നിന്നും കൊല്ലത്തേക്ക് മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പറവൂർ സ്വദേശിനിയായ ഡോക്ടർ ഷീബയുടെ രണ്ടേക്കാൽ ലക്ഷം രൂപ വിലവരുന്ന …

കരിന്തളത്തെ സിപിഎം നേതാവ് വി സുധാകരൻ അന്തരിച്ചു

കാസർകോട്: സി പി എം കരിന്തളം വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി പുതുക്കുന്നിലെ വി.സുധാകരൻ (75 ) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കാഞ്ഞങ്ങാടെ ജില്ലാ ശുപത്രിയിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മരണം. കിനാനൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, കർഷക സംഘം ജില്ലാക്കമ്മറ്റിയംഗം നീലേശ്വരം ഏരിയാ പ്രസിഡണ്ട്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ, കിനാനൂർ – കരിന്തളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ, കാട്ടിപ്പൊയിൽ എ യു പി സ്ക്കൂൾ പിടി എ …

ഉദിനൂരിൽ വെൽഡിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കാസർകോട്: അലുമിനിയം ഫേബ്രിക്കേഷൻ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചു. ബങ്കളം വൈരജൻ ക്ഷേത്രത്തിനു സമീപം വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന നർക്കിലക്കാട് സ്വദേശി രാജേഷ് (45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലര മണിയോടെ ഉദിനൂർ തെക്കു പുറത്തെ വീട്ടിന്റെ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. വൈദ്യുത വയറിൽ നിന്നാണ് ഷോക്കേറ്റത്.ഏണിയിൽ നിന്നും തെറിച്ച് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി തൃക്കരിപ്പൂരിലെ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം …

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 1600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ടുപേർ പിടിയിൽ

കാസർകോട്: മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 1632 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ വിൽപ്പനക്കാരായ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ചെങ്ങളായി സ്വദേശി മുഹമ്മദ് മൊയ്തീൻ(65), വയനാട് വലാട് സ്വദേശി ഷൗക്കത്തലി(43) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ വച്ചാണ് ഇവരെ പിടികൂടിയത്. റെയിൽവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡുകളായ ജയൻ, പ്രവീൺകുമാർ എന്നിവരാണ് ചാക്കിൽ കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് മഞ്ചേശ്വരം പൊലീസിനെ …

തദ്ദേശ തെരഞ്ഞെടുപ്പ്: 108580 സ്ഥാനാർത്ഥികൾ, നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ശേഷിക്കുന്ന നാമ നിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോൾ ആയിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ …

ജ്വല്ലറിയിൽ മോഷണത്തിനു എത്തിയത് മുൻ പഞ്ചായത്തംഗം; ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ, ഇല്ലെന്നു പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണ ശ്രമത്തിനിടെ പിടിയിലായത് മുൻ പഞ്ചായത്ത് അംഗം. പൂവാട്ടുപറമ്പ് പരിയങ്ങാട് താടായിൽ മേലേ മേത്തലേടം സൗദാബി (47) ആണ് സ്വർണ്ണ കടയിൽ മോഷ്ടിക്കാൻ എത്തിയത്. ഇവർ ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് സൗദാബി വസ്തുവകകൾ വിറ്റ് ഫറോക്കിൽ നിന്ന് മാറിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ അറിയിക്കുകയായിരുന്നു. തുടർന്നു സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് …

യുവതിയെ ബൈക്കിൽ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻഅറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ ചിലമ്പട്ടശ്ശേരിൽ സച്ചിൻ കുര്യാക്കോസിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. സച്ചിനെ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. തായന്നൂരിൽ ബസ്സിറങ്ങി ഇടവഴിയിൽ കൂടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെയാണ് സച്ചിൻ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

പടുപ്പിലെ പി എ ജോസ് അന്തരിച്ചു

കാസർകോട്: കുറ്റിക്കോൽ പടുപ്പിലെ പാറശേരി വീട്ടിൽ പിഎ ജോസ് (75) അന്തരിച്ചു. ഭാര്യ: ചിന്നമ്മ. മക്കൾ: പി ജെ. സന്തോഷ് (ആരോഗ്യ വകുപ്പ്), പി ജെ ഷാനി (കാടകം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: കെ എ നീതു (ആരോഗ്യ വകുപ്പ്), സിജി മാത്യു (സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം). സഹോദരങ്ങൾ: പരേതരായ പാപ്പച്ചൻ, കുട്ടിച്ചൻ, ജോർജ്, മറിയാമ്മ, ഏലമ്മ. സംസ്കാരം പടുപ്പ് സെൻ്റ് ജോർജ് ദേവാലയ ശ്മശാനത്തിൽ നടത്തി.

ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റിന് മുന്നില്‍ പ്രകടനമായി എത്തിയാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. എം. വിജയകുമാര്‍ റൈ(വോര്‍ക്കാടി), മണികണ്ഠ പഠ്‌ള(പുത്തിഗെ), രാമപ്പ കെ.പി(ബദിയടുക്ക), ബേബി ജി(ദേലംപാടി), മനുലാല്‍ എം(കുറ്റിക്കോല്‍), ധന്യ എം(കള്ളാര്‍), ടി.ഡി. ഭരതന്‍(കയ്യൂര്‍), രമണി കെ എസ്(ചിറ്റാരിക്കല്‍), ഷീബ ടി(ചെറുവത്തൂര്‍), എ. വേലായുധന്‍(മടിക്കൈ), ഹേമലത(പെരിയ), മാലതി(ബേക്കല്‍), സൗമ്യ എസ്(ഉദുമ), ശുഭലത(ചെങ്കള), സുനില്‍ പി.ആര്‍(സിവില്‍ സ്റ്റേഷന്‍), സുനില്‍ കുമാര്‍ ടി.സി(കുമ്പള), ജയന്തി ഷെട്ടി(മഞ്ചേശ്വരം) എന്നിവരാണ് …