അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സീതാംഗോളിയിലെ വ്യാപാരി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന സീതാംഗോളിയിലെ വ്യാപാരി മരിച്ചു. സീതാഗോളിയിലെ ശംഭു ഹെബ്ബാര്‍(63) ആണ് മരിച്ചത്. ദീര്‍ഘകാലം സീതാംഗോളി ടൗണില്‍ അനാദിക്കട നടത്തിവന്നിരുന്നു. ഭാര്യ: ഡിഎസ് ദേവകി. മക്കള്‍: ശരത്, കാര്‍ത്തിക്, പ്രതീക്ഷ. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഹെബ്ബാര്‍, രാമകൃഷ്ണ ഹെബ്ബാര്‍, മഹാദേവ ഹെബ്ബാര്‍, കാവേരി.

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരിക്കേറ്റു. കുന്മിങ് റെയിൽവേ ഗ്രൂപ്പ് കമ്പനിയാണ് അപകട വിവരം പങ്കുവെച്ചത്. ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്. ഈ ട്രെയിൻ കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു …

അവിഹിത ബന്ധമെന്ന് ആരോപിച്ച് സഹപ്രവർത്തകരുടെ നിരന്തരം കളിയാക്കൽ: മനംനൊന്ത സർക്കാർ ജീവനക്കാരായ 48 കാരിയും 29 കാരനും ആത്മഹത്യ ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശ് ബേതുൽ ജില്ലയില്‍ രണ്ട് മുനിസിപ്പൽ ജീവനക്കാർ സഹപ്രവര്‍ത്തകരുടെ ക‍ളിയാക്കലുകളില്‍ മനംനൊന്ത് ജീവനൊടുക്കി. നഗർ പരിഷത്ത് ക്ലാർക്ക് രജനി ദുണ്ടേലെ (48), ജലവിതരണ വകുപ്പിലെ ജീവനക്കാരൻ മിഥുൻ (29) എന്നിവരാണ് മനംനൊന്ത് ആത്മഹത്യ ചെയ്തത്.തങ്ങളുടെ ബന്ധത്തെച്ചൊല്ലിയുള്ള പരിഹാസത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഥുൻ്റെ പക്കൽ ഫോൺ ഉണ്ടായിരുന്നതിനാലാണ് തെരച്ചില്‍ എ‍‍ളുപ്പമായത്. എസ്ഡിആർഎഫ് സംഘം നടത്തിയ തെരച്ചിലില്‍ അടുത്തുള്ള കിണറ്റിൽ …

ബി എൽ ഒ യ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

കാസർകോട്: എസ് ഐ ആർ ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ച സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പാണ്ടി ലോക്കൽ സെക്രട്ടറിയുമായ ചാപ്പക്കലിലെ എ സുരേന്ദ്രനെ(53)യാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയറടുക്ക വാർഡിലെ ബി എൽ ഒ പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ചാപ്പക്കല്ല് കമ്മ്യൂണിറ്റി ഹാളിന് സമയത്ത് വച്ചായിരുന്നു കയ്യേറ്റ ശ്രമം നടന്നത്. എസ് ഐ …

ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായി ജീവനക്കാർ

കാസർകോട്: ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമസ്ഥയ്ക്ക് തിരികെ നൽകി ജീവനക്കാർ മാതൃകയായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുമ്പളയിൽ നിന്നും ധർമ്മത്തടുക്കയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി ബസിൽ വച്ച് പ്ലസ് ടു വിദ്യാർഥിനിയുടെ കൈ ചെയിൻ നഷ്ടപ്പെട്ടത്. അലീമത്ത് ഷംനയുടെ ഒരു പവൻ തൂക്കം വരുന്ന കൈ ചെയിൻ ആണ് യാത്രക്കിടെ നഷ്ടമായത്. നായ്കാപ്പിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥിനി അറിയുന്നത്. അതിനിടെ ബസിൽ നിന്നും ജീവനക്കാർക്ക് കൈചെയിൻ കളഞ്ഞു …

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകി; യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്ക് തിരിച്ചടി. ലൈംഗികാരോപണ വിവാദത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി നേരിട്ട് പരാതി നൽകി. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി എത്തിയത്. ഇനി …

നടി സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി; വരന്‍ മുന്‍ ചെന്നൈ സൂപ്പര്‍കിങ്സ് താരം അനിരുദ്ധ ശ്രീകാന്ത്

നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ. വ്യാഴാഴ്ച നടന്ന വിവാഹം ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സംയുക്ത നേരത്തെ സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ത്തിക് ശങ്കറിനെ വിവാഹം ചെയ്തിരുന്നു. മോഡല്‍ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധയുടെ മുന്‍ഭാര്യ. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംയുക്തയും വിവാഹചിത്രങ്ങളം …

‘അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു, പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചു’; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണവുമായി സിഐയുടെ ആത്മഹത്യാക്കുറിപ്പ്

പാലക്കാട്: ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. നിലവില്‍ കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നു ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 2014 ല്‍ പാലക്കാട്ട് സര്‍വ്വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. ആറുമാസം മുന്‍പാണ് …

ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വടക്ക്-വടക്കുപടിഞ്ഞാറ് …

‘ഇരകളെ നേരില്‍ കണ്ട് വിഷയം അന്വേഷിക്കണം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രാഹുലിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം. വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം എന്നാണ് സജനയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് …

മയക്കുമരുന്ന് നല്‍കി 47 കാരനെ ലൈംഗികമായി പീഡിപ്പിച്ചു, അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 2 ലക്ഷം രൂപ ആവശ്യപ്പെട്ട 42 കാരിക്കെതിരെ കേസ്

പൂനെ: മയക്കുമരുന്ന് നല്‍കി 47 കാരനെ ലൈംഗികമായി പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയശേഷം 2 ലക്ഷം രൂപ ആവശ്യപ്പെട്ട 42 കാരിക്കെതിരെ പൊലീസ് കേസ് എടുത്തു. യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുവതിക്കെതിരെ കേസെടുത്തത്. 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് സംഭവങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. 2024 നവംബര്‍ ഏഴിന് ആണ് ഒരുകുടുംബത്തിലെ പരിപാടിക്കിടെ ഗൗരി പ്രഹ്ലാദ് വാഞ്ജലെ എന്ന സ്ത്രീയെ 47 കാരന്‍ പരിചയപ്പെട്ടത്. പിന്നീട് …

ഇമ്രാന്‍ ഖാന്‍ സുരക്ഷിതനും ആരോഗ്യവാനും; മരണവാര്‍ത്ത നിഷേധിച്ച് അഡിയാല ജയില്‍ അധികൃതര്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അഡിയാല ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാന്‍ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു. ജയിലില്‍ നിന്നും അദ്ദേഹത്തെ എവിടേക്കും മാറ്റിയിട്ടില്ലെന്നും മുന്‍പ്രധാനമന്ത്രിക്ക് മികച്ച ആരോഗ്യപരിചരണം ലഭിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 14 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്നതിന് സഹോദരിമാര്‍ക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ …

രാജപുരത്ത് യുവാവിനെ കടവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: രാജപുരത്ത് കടവരാന്തയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം ഒന്നാം മൈലിലെ കെ.സി. ജോസിന്റെ മകന്‍ അജോ കെ ജോസ് (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കടവരാന്തയില്‍ തൂങ്ങിയ നിലയില്‍ കണ്ട യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവറായിരുന്നു. ഭാര്യ: പ്രവീണ. മക്കള്‍: ആല്‍ബിന്‍, അബിന്‍.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി, കേരളതീരത്ത് സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കന്‍ സുമാത്ര ദ്വീപിന് സമീപം 10 കിലോമീറ്റര്‍ താഴ്ചയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അതേസമയം കേരള തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്‍ഡോനേഷ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകയാണ്. മണ്ണിടിച്ചിലില്‍ ചെളി നിറഞ്ഞൊഴുകുകയും ചെയ്തതിനെത്തുടര്‍ന്ന്, …

നന്ദിനി നെയ്യിന്റെ പേരില്‍ വ്യാജന്‍; വില്‍ക്കാന്‍ ശ്രമിച്ച 8136 ലിറ്റര്‍ നെയ്യുമായി ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു: നന്ദിനി നെയ്യെന്ന പേരില്‍ 8136 ലീറ്റര്‍ വ്യാജ നെയ്യ് വിറ്റഴിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ദമ്പതികള്‍ പിടിയില്‍. ശിവകുമാര്‍, രമ്യ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ്ചെയ്തത്. തമിഴ്‌നാട്ടില്‍ ഉല്പാദിപ്പിച്ച വ്യാജ നെയ്യാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി’ നെയ്യ് എന്നപേരില്‍ ഇവര്‍ ബംഗളൂരുവില്‍ വില്‍പന നടത്തി വന്നത്.വില്‍പ്പനസംഘത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഇവരാണെന്ന് പൊലീസ് പറഞ്ഞു.നന്ദിനി നെയ്യ് വരുന്ന ബോട്ടിലിന് സമാനമായ പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വ്യാജന്റെയും വില്‍പന. വ്യാജ ‘നന്ദിനി’ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കാന്‍ ദമ്പതികള്‍ നൂതന …

വാര്‍പ്പ് മേസ്ത്രിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍: വാര്‍പ്പ് മേസ്ത്രിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് സ്വദേശിയും തൃക്കരിപ്പൂര്‍ തെക്കുമ്പാട് താമസിക്കുന്ന പി രമേശനാ(52)ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് വീത് കുന്നിന് പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ ട്രാക്കിന് സമീപത്തെ കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ എളമ്പച്ചിയിലെ സമുദായ ശ്മശാനത്തില്‍ നടക്കും. പരേതനായ …

ആൺകുട്ടിക്കായി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തി; നാലാമതും ജനിച്ചത് പെൺകുഞ്ഞ്; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

ബെംഗളൂരു: നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ വച്ചാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന 30 കാരി പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യ 3 പ്രസവത്തിൽ പെൺകുഞ്ഞുങ്ങളായിരുന്നു. നാലാമത്തേത് ആൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അശ്വിനി ബന്ധുക്കളോടു പറഞ്ഞിരുന്നു. ആൺകുട്ടിക്കായി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തിയിരുന്നു. എന്നാൽ നാലാമതും ജനിച്ചത് പെൺകുഞ്ഞായിരുന്നു. പ്രസവ ശേഷം ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

പയ്യന്നൂർ: കെഎസ്ടിപി റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കെ വി അഖിലാ (26 )ണ് മരിച്ചത് .ബുധനാഴ്ച്‌ച രാത്രി പതിനൊന്നോടെ കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുറോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന അഖിൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. …