വാടക നല്‍കാതെ 9 മാസം; ചോദിക്കാന്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ ഉടമ കണ്ടത് ജീര്‍ണിച്ച മൃതദേഹം, നടി ഹുമൈറ അസ്ഗര്‍ അലിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

കറാച്ചി: പാക്ക് ചലചിത്രതാരം ഹുമൈറ അസ്ഗര്‍ അലി(32) യുടെ മൃതദേഹത്തിന് 9 മാസം പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2024 നവംബറിന് ശേഷം അപ്പാര്‍ട്ടുമെന്റിന്റെ വാടക നല്‍കാത്തതിനാല്‍ ഉടമ അന്വേഷിച്ചു ചെന്നപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ മുറി കണ്ടത്. സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ഒക്ടോബറിലാകും ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അപ്പാര്‍ട്ട്‌മെന്റില്‍ നടി താമസിച്ചിരുന്ന നാലാം നിലയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ …

40 കേസുകള്‍, 67 പ്രതികള്‍; മംഗളൂരുവില്‍ ഈവര്‍ഷം 1.36 കോടിയുടെ മയക്കുമരുന്നുകള്‍ പിടികൂടി

മംഗളൂരു: മയക്കുമരുന്ന് കടത്തിനും ഉപഭോഗത്തിനുമെതിരെയുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമായി, മംഗളൂരു സിറ്റി പൊലീസ് ഈവര്‍ഷം 1.36 കോടിയുടെ മയക്കുമരുന്നുകള്‍ പിടികൂടി. എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 പ്രതികളെ അറസ്റ്റ് ചെയ്തു. 1,36,35,650 രൂപയുടെ മയക്കുമരുന്ന് വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. 145.324 കിലോഗ്രാം കഞ്ചാവ്, 319.976 ഗ്രാം എംഡിഎംഎ, 13 ഗ്രാം എംഡിഎംഎ ഗുളികകള്‍, 756.52 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, മറ്റ് വിവിധ മയക്കുമരുന്ന് വസ്തുക്കള്‍ …

‘പുഷ്പ’ സിനിമയിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ മലയാള സിനിമയില്‍ പാടുന്നു

പുഷ്പ എന്ന തെലുഗ് ചിത്രത്തിലെ ‘ഉ ആണ്ടവാ മാവാ’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ ആദ്യമായി മലയാളത്തില്‍ പാടി. ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രാവതി ഗാനം ആലപിച്ചത്. കഴിഞ്ഞ ദിവസം ഹൈരദാബാദ് സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ് നടന്നു. ഡസ്റ്റണ്‍ അല്‍ഫോണ്‍സിന്റെ ഗാനങ്ങള്‍ക്ക് ശ്രീകുമാര്‍ വാസുദേവ് സംഗീതമൊരുക്കി. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി. നിര്‍മിച്ച് സുജിത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘അങ്കം …

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍; എത്തിയത് കാര്‍ഡിയോളജി വാര്‍ഡിലെ ശുചിമുറിയില്‍

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ മൂര്‍ഖന്‍ പാമ്പ്. ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡിലെ ശുചിമുറിയിലാണ് വെള്ളിയാഴ്ച രാവിലെ പാമ്പിനെ കണ്ടത്. ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട കൂട്ടിരിപ്പുകാര്‍ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപമുണ്ട്.വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.

കേരള സര്‍വകലാശാലാ വിവാദം; സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ അനധികൃതമായി ഓഫീസില്‍ പ്രവേശിച്ചു, കേന്ദ്രസേനയുടെ സുരക്ഷ വേണം, സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാല്‍ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ അനധികൃതമായി ഓഫീസില്‍ പ്രവേശിച്ചെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. ഹര്‍ജി വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു.അതേസമയം കേരള സര്‍വകലാശാലയില്‍ വിസിയും റജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. റജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് നടപ്പായില്ല. …

മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്‌കരിക്കാന്‍ കൊണ്ടുപോയ നവജാതശിശു കരഞ്ഞു; പിന്നീട് സംഭവിച്ചത്

മുംബൈ: മരിച്ചതായി ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുന്‍പ് കരഞ്ഞതോടെകുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുകയായിരുന്നു. മുംബൈയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീര്‍ത്ഥ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജൂലായ് ഏഴിന് രാത്രിയിലാണ് യുവതി കുഞ്ഞിന് ആശുപത്രിയില്‍ ജന്മംനല്‍കുന്നത്. എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. മുഖം …

മുടിവെട്ടി അച്ചടക്കത്തോടെ വരാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു: സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഹിസാര്‍: മുടിവെട്ടാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹരിയാന ഹിസാറിലാണ് സംഭവം. ഹരിയാന ഹിസാറിലെ കര്‍താര്‍ മെമോറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ സ്‌കൂളിനുള്ളില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. മുടിവെട്ടി അച്ചടക്കത്തോടെ സ്‌കൂളില്‍ വരാത്തത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തത് പിടിച്ചില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചില്‍ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു. പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി …

അഞ്ച് വയസുകാരന് ക്രൂര പീഡനം; കഴുത്തിലും മുഖത്തും മുറിവ്; മാതാവിനും അമ്മൂമ്മക്കുമെതിരെ കേസ്, ഒരു മാസം മുൻപ് മാതാവിന്റെ ആൺ സുഹൃത്തും ആക്രമിച്ചു

ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരന് മാതാവിന്റെയും അമ്മൂമ്മയുടെയും ക്രൂരപീഡനമെന്ന് പരാതി. ചേർത്തല നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. ചേർത്തല സ്വദേശി ശശികലയ്‌ക്കെതിരെയാണ് പരാതി ഉയർന്നത്. കുഞ്ഞിന്റെ മുഖം അടിയേറ്റ് മുറിഞ്ഞ നിലയിലാണ്. അമ്മൂമ്മ കഴുത്ത് ഞെരിച്ചതിനാൽ കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയുടെ മൊഴിയിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകൾ കണ്ടത്. ചോദിച്ചപ്പോൾ മാതാവും അമ്മൂമ്മയും തന്നെ മർദ്ദിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. തുടർന്ന് വിവരം ചൈൽഡ്‌ലൈൻ ഇടപെട്ട് …

കൈ പിടിച്ചുതിരിച്ചു, അരി തട്ടി മറിച്ചു; സ്കൂളിലെ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ്

കണ്ണൂർ: പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവംത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിന് എതിരെ കേസ്. പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.ഉച്ചഭക്ഷണം തയ്യാറാക്കിയാൽ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയിൽ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ‘‘പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. …

സ്‌കൂട്ടറിലെത്തിയ കുട്ടിയെ പിടികൂടുന്ന വീഡിയോ റീൽസ് ആക്കി; എ ആർ ക്യാമ്പിലെ പൊലീസുകാരന് സസ്പെൻഷൻ

കാസർകോട്: 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ച വി ദ്യാർഥിയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കു സസ്പെൻഷൻ. കാസർകോട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ. സജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ് ഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്‌തത്. ലൈസൻസും നമ്പറും ഹെൽ മറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ് ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തെന്നാണ് പരാതി. സ്കൂട്ടർ …

നീലേശ്വരത്തെ പെട്രോൾ പമ്പിൽ ആൾക്കാർ നിൽക്കെ മേശവലിപ്പിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു; മോഷ്ടാവ് കുരുവി സജുവിന്റെ ദൃശ്യം സിസിടിവിയിൽ, പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി

കാസർകോട്: ചുറ്റിലും ആൾക്കാർ നിൽക്കുമ്പോൾ കുട ചൂടിയെത്തിയ മോഷ്ടാവ് നീലേശ്വരം നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ രാജാറോഡിലെ പരിപ്പുവട വിഭവശാലയ്ക്കു മുൻപിലെ ബിപിസിഎൽ പെട്രോൾ പമ്പിൽ ആണ് സംഭവം. ജീവനക്കാരൻ പെട്രോൾ നിറയ്ക്കുന്ന തക്ക ത്തിൽ നീല ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർന്ന ശേഷം കടന്നുകളയുകയായിരുന്നു. മേശ വലിപ്പിൽ ഉണ്ടായിരുന്ന 500 രൂപയുടെ 3 കെട്ട് …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു; സൂരജിന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും

കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു. ഞാണിക്കടവിലെ കുമാരന്റെയും ഗീതയുടെയും മകൻ സൂരജ് (32) ആണ് മരിച്ചത്. രാജസ്ഥാനിലായിരുന്നു ജോലി ചെയ്തിരുന്നത്. അസുഖം ബാധിച്ചതിനെ തുടർന്ന് പൂനയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. വിവരത്തെത്തുടർന്ന് ബന്ധുക്കൾ പൂനയിലെത്തി. മൃതദേഹം നാളെ രാവിലെ 9.30ന് വീട്ടിലെത്തിക്കും. ഭാര്യ: പള്ളിക്കര പാക്കം ശക്തി നഗറിലെ ദിവ്യ. മകൻ ഇഷാൻ.സഹോദരൻ: ഗോകുൽ (ഗൾഫ്).

വളർത്തു പൂച്ച മാന്തി; ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു

കോട്ടയം∙ പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫാണ് മരിച്ചത്. എന്നാൽ പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. ഇതേത്തുടർന്ന് പേവിഷ പ്രതിരോധ വാക്സീന്റെ രണ്ടു ഡോസ് കുട്ടി എടുത്തിരുന്നെന്നാണ് വിവരം. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. …

പള്ളത്തടുക്കയിലെ റോഡ് ഉപരോധം: ജനകീയ സമിതി നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

കാസർകോട്: ചെർക്കള – കല്ലടുക്ക റോഡ് ഉപരോധിച്ച് പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നതിന് പള്ളത്തടുക്ക ജനകീയ സമിതി നേതാക്കൾ ഉൾപ്പെടെ 50 പേർക്കെതിരെ ബദിയഡുക്ക പൊലീസ് സ്വമേധയാ കേസെടുത്തു. ഹമീദ് പളളത്തടുക്ക, അൻസാർ കടുപ്പംകുഴി, കരിം കോരിക്കാർ , കരിം പളളത്തടുക്ക, മുബിൻ കോരിക്കാർ , ചേതൻ കടുപ്പംകുഴി, ജെ.സി.ബി ഡ്രൈവർ സുജിത്ത്, ഷാഫി പളളത്തടുക്ക, നൗഷാദ് തുടങ്ങി 50 പേർക്കെതിരെയാണ് കേസെടുത്തത്. ന്യായ വിരോധമായി സംഘം ചേർന്ന് റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ച് പൊതു ഗതാഗതം തടസപ്പെടുത്തിയെന്ന് കേസിൽ …

ബുളളറ്റ് ട്രെയിൻ 2027ഓടെ; 5 വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾ റെയിൽവേയുടെ ഭാഗമാകും

ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾകൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2027ഓടെ രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ സർവീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജാപ്പനീസ് സഹകരണത്തോടെയാണ് ബുളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. 2026ൽ പ്രോട്ടോടൈപ്പ് ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ ഓടും. 2027ഓടെ വാണിജ്യാടിസ്ഥാനത്തിൽ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽ കയറ്റുമതിയിൽ ഇന്ത്യൻ റെയിൽവേയെ ആഗോള ശക്തിയാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയെ പ്രയോജനപ്പെടുത്തി രാജ്യത്ത് ചെലവ് കുറഞ്ഞ …

സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി; കീം റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളി

കൊച്ചി: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച്, വിധിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ സർക്കാരിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാൻ കഴിയാതെയായി.പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു.സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശനത്തിനുള്ള എൻട്രൻസ് …

‘മോനേ…ഇ-വേസ്റ്റ് വല്ലതും ഉണ്ടെങ്കില്‍ പറയണേ; ബ്രിട്ടീഷ് വിമാനത്തെ ട്രോളി കുടുംബശ്രീയും

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിനു പിന്നാലെ യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി കുടുംബശ്രീയും. സംസ്ഥാനത്തെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഹരിത കര്‍മ സേന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ അറിയിപ്പായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ബ്രിട്ടീഷ് വിമാനം വിഷയമാക്കിയത്. ഹരിതകര്‍മ സേനാംഗം ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് ഇ-മാലിന്യം വല്ലതും ഉണ്ടെങ്കില്‍ പറയണമെന്നും തങ്ങള്‍ എടുത്തോളാം എന്നു പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്തെയും കാണാം. സമൂഹ മാധ്യമങ്ങളില്‍ മികച്ച …

കുണ്ടൂര്‍ ദേശത്തിനൊരു കളിക്കളം വേണം: ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍

കരിന്തളം: തലമുറകള്‍ക്ക് കളിച്ചു വളരാന്‍ കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന് ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് കുണ്ടൂരിലെ യുവാക്കള്‍. കുണ്ടൂര്‍ കെ ജി എഫ് ക്ലബ്ബ് പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്പന നടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കുണ്ടൂരില്‍ 15 ലക്ഷം രൂപ ചെലവില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ കളിക്കളം ഒരുക്കുന്നത്. വെറുമൊരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാന്‍ ഒരിടം …