വരുന്നത് അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്, മല്‍സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. നാളെ അതിതീവ്ര മഴ സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ആണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ …

ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി, പരിശോധന തുടരുന്നു

ആലപ്പുഴ: ചേര്‍ത്തല ദുരൂഹമരണങ്ങളിലും തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന പുരോഗമിക്കുന്നു. ഇന്ന് നടന്ന തിരച്ചലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 20 അസ്ഥികഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. ഇവ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതിനായി ഡിഎന്‍എ പരിശോധന വേണ്ടിവരും. കാണാതായ രണ്ടുപേരുടെ ബന്ധുക്കളുടെ ഡി.എന്‍.എ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയാണ് ഇന്നും തിരച്ചില്‍ നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലില്‍ സെബാസ്റ്റ്യന്‍ സഹകരിക്കുന്നില്ലെന്നും ഒന്നും …

മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കാനായി സ്വദേശി അനീഷ് (40)ആണ് പിടിയിലായത്. ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവുമായി അനീഷ് നേരത്തെ സോഷ്യല്‍മീഡിയ വഴി പരിചയത്തിലായിരുന്നു. തുടര്‍ന്ന് അനീഷും പെണ്‍കുട്ടികളുടെ മാതാവായ യുവതിയും മൂന്ന് മക്കള്‍ക്കൊപ്പം പറശിനിക്കടവില്‍ എത്തിയതായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ഒമ്പതാം ക്ലാസുകാരിയായ 14 കാരിയെ അനീഷ് ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.പീഡനത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്നത് …

ഓണം പൊടിക്കാന്‍ കഞ്ചാവും മയക്കുമരുന്നും; നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നിരവധി മയക്കുമരുന്ന് കേസുകളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുക്കോലയിലെ പുന്നക്കന്‍ മന്‍സിലില്‍ നദീര്‍ (29), കുണ്ടാംകുഴിയിലെ അഫീഫ മന്‍സിലില്‍ കെ.പി ഹസ്ഫര്‍ ഹസന്‍ (35) എന്നിവരെയാണ് തിപ്പറമ്പ് എക്‌സൈസ് അസി. ഇന്‍സ്പെക്ടര്‍മാരായ പി.കെ.രാജീവന്‍, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് ഉണ്ടപ്പറമ്പില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി യുവാക്കള്‍ പിടിയിലായത്.നേരത്തെ എം.ഡി.എം.എ സഹിതം പിടിയിലായ നദീര്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. തളിപ്പറമ്പ റേഞ്ച്, കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസുകളില്‍ ഒന്നിലധികം കേസുകളില്‍ …

പെരിയ, ചാലിങ്കാലില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍

കാസര്‍കോട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ,ചാലിങ്കാലിലെ സി രാജേഷി(30) നെയാണ് തിങ്കളാഴ്ച്ച രാവിലെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ചോയി-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഉഷ, രാജന്‍.

പാലക്കുന്നിലെ ഗോള്‍ഡന്‍ ബേക്കറി ഉടമ കെ.വി ഭാസ്‌കരന്‍ അന്തരിച്ചു

കാസര്‍കോട്: പാലക്കുന്നിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയും പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കളനാട്, തെക്കേക്കര പ്രാദേശിക സമിതി അംഗവുമായ ഉദുമ, അച്ചേരി തമ്പുരാന്‍ വളപ്പിലെ കെ.വി ഭാസ്‌കരന്‍(വെള്ള-75) അന്തരിച്ചു. പാലക്കുന്ന്-കോട്ടിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം ഉദുമ യൂണിയന്‍ സജീവ പ്രവര്‍ത്തകനും അച്ചേരി ശാഖാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് ചെമ്പരിക്ക, മൊട്ടയിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: കെ കാര്‍ത്യായനി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, ബി. മിനിമോള്‍. …

രാജ്യതലസ്ഥാനത്ത് എംപിക്കും രക്ഷയില്ല; പ്രഭാത നടത്തത്തിനിടെ വനിതാ എംപിയുടെ 4 പവന്റെ മാല കവര്‍ന്നു, കഴുത്തിന് പരിക്ക്, അമിത് ഷായ്ക്ക് കത്ത്

ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിനിടെ തന്റെ മാല തട്ടിയെടുത്തതായി ആരോപിച്ച് കോണ്‍ഗ്രസ് എംപി സുധ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. തമിഴ്നാട്ടിലെ മയിലാടുതുറൈയിലെ പാര്‍ലമെന്റ് അംഗമാണ് സുധാ രാമകൃഷ്ണന്‍. സഹ നിയമസഭാംഗവും ഡിഎംകെയുടെ രാജാത്തിക്കൊപ്പം രാവിലെ ആറുമണിയോടെ ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘമാണ് മാലകവര്‍ന്നതെന്നാണ് പരാതി. മാലപിടിച്ചു പൊട്ടിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റെന്നും ചൂരിദാര്‍കീറിപ്പോയെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ അതുവഴി വന്ന ഡല്‍ഹി പൊലീസിന്റെ ഒരു മൊബൈല്‍ പട്രോളിംഗ് വാഹനം തടഞ്ഞു …

വേവലാതിപ്പെടേണ്ട; വന്ദേ ഭാരതില്‍ ഇനി യാത്രക്ക് 15 മിനുറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ ഒരു പുതിയ സൗകര്യം ഒരുക്കി. ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് യാത്രക്കാര്‍ക്ക് തത്സമയം ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പുതിയ മാറ്റം പെട്ടെന്നുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന ആളുകള്‍ക്ക് ഏറെ പ്രയോജനകരമാകും. ഈ സൗകര്യം രാജ്യത്തെ എട്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ ലഭ്യമാകും. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍, …

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജൂണിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക നേതാവായ ഷിബു സോറന്‍ നാലുപതിറ്റാണ്ടോളം പാര്‍ട്ടിയെ നയിച്ചിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നു. 2006 ല്‍ കേന്ദ്ര മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് തവണ രാജ്യസഭാംഗമായി. …

വീട്ടുപറമ്പിലെ തെങ്ങില്‍ നിന്ന് വീണ് ബീഡിത്തൊഴിലാളി മരിച്ചു

കാസര്‍കോട്: വീട്ടുപറമ്പിലെ തെങ്ങില്‍ കയറിയ ബീഡിത്തൊഴിലാളി വീണുമരിച്ചു. അച്ചാംതുരുത്തി സ്വദേശി ആറില്‍ പ്രേമരാജന്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ ആറില്‍ മലപ്പില്‍ അമ്പുവിന്റെയും ആറില്‍ മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: ഉഷ(കുഴിഞ്ഞടി, പെട്രോള്‍പമ്പ്). മക്കള്‍: അഖില(പുനെ), അഷിത(വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: സിദ്ധാര്‍ഥന്‍(അച്ചാംതുരുത്തി), വാസന്തി(നാലിലാംകണ്ടം), സുപ്രിയ(കാലിക്കടവ്).

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു

പയ്യന്നൂര്‍: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിനയുടെയും രാജേഷിന്റെയും മകന്‍ അജുല്‍രാജ് (13)ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് മാതാവ് വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് സ്‌കൂളില്‍ നിന്ന് അധ്യാപിക വഴക്കുപറയുമോ എന്ന പേടി കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിലാത്തറ മേരിമാത …

പൊറോട്ട കഴിച്ച ശേഷം അസ്വസ്ഥത; പിന്നാലെ കുഴഞ്ഞുവീണ മൽസ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ പൊറോട്ട കഴിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അടിമലത്തുറ സിൽവ ഹൗസിൽ മുത്തപ്പൻ (36) ആണ് മരിച്ചത്. ചപ്പാത്തിന് സമീപമുള്ള ഹോട്ടലിൽ ആണ് സംഭവം. ഞായറാഴ്ച രാവിലെ 9.30 ഓടെ ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലിൽ മുത്തപ്പനും സുഹൃത്തുക്കളായ നാല് മത്സ്യത്തൊഴിലാളികളും എത്തിയിരുന്നു. തുടർന്ന് ഇവർ പെറോട്ട വാങ്ങി കഴിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥയുണ്ടായ മുത്തപ്പൻ കുഴഞ്ഞുവീണു. മറ്റുളളവർ ഇദ്ദേഹത്തെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് മേൽനടപടി …

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും കേസ്

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും കേസ്. പ്രതിമാസം 10% ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം നിക്ഷേപം വാങ്ങിയശേഷം നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നാണ് പരാതി. തളങ്കര പള്ളിക്കാൽ റോഡിൽ കുണ്ടു വളപ്പിൽ ന്യൂമാൻ കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആയിരുന്ന എംസി കമറുദ്ദീൻ, പൂക്കോയ …

ഭാര്യ അധ്യാപിക, 14 വർഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണമില്ല, മനംനൊന്ത 47കാരൻ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി വി ടി ഷിജോ(47) ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു. മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് …

എം കെ സാനു ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി കേരളം, സംസ്കാരം പൂർത്തിയായി

കൊച്ചി: മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ അതികായന്‍ എം കെ സാനു ഇനി ഓര്‍മ. ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനല്‍കി. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും ശിഷ്യഗണങ്ങളും അവസാനമായി ഒരു നോക്കുകാണാനായി, പ്രണാമം അർപ്പിക്കാനായി എത്തിച്ചേർന്നിരുന്നു. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ …

ധര്‍മസ്ഥല കൂട്ടസംസ്‌കാരം; രേഖകള്‍ നശിപ്പിച്ചെന്ന് വിവരാവകാശ മറുപടി, ജനരോഷം രൂക്ഷമാകുന്നു

മംഗളൂരു: ധര്‍മസ്ഥല കൂട്ടസംസ്‌കാര കേസില്‍ 2000 ത്തിനും 2015നും ഇടയില്‍ ബല്‍ത്തങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണ രജിസ്റ്റര്‍ നശിപ്പിച്ചെന്ന് വിവരാകാശ രേഖ വെളിപ്പെടുത്തി. ഇത് ധര്‍മസ്ഥല കൂട്ട സംസ്‌കാര കേസില്‍ ജനരോഷം ആളിക്കത്തിക്കുന്നു. ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും സംശയകരവുമായ നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഔദ്യോഗീക രേഖ നശിപ്പിച്ചെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജയന്ത് അതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നു പ്രത്യേക അന്വേഷണ സംഘത്തോട് പരാതിപ്പെട്ടു. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം അനധികൃതമായി …

‘സഹകരിച്ചാല്‍ ഭക്ഷണവും താമസവും സൗജന്യമാക്കാം’; വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ബംഗളൂരുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ബലമായി കാറില്‍ കയറ്റി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയില്‍ തിരികെയെത്തിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അഷ്‌റഫിന്റെ വീട്ടില്‍ പത്ത് ദിവസം മുന്‍പാണ് താന്‍ താമസിക്കാനെത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ശനിയാഴ്ച …

അധ്യാപകനെ കുടുക്കാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; മൂന്നു പേര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍, കൃഷ്ണ മദാര എന്നിവരാണ് പ്രതികള്‍. കര്‍ണാടക ബെലഗാവി ജില്ലയിലെ ഹൂലിക്കട്ടിയിലാണ് സംഭവം. സ്‌കൂളിലെ പ്രധാന അധ്യാപകനെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഘം ഇതു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 13 വര്‍ഷത്തിലേറെയായി സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന പ്രധാനാധ്യാപകന്‍ സുലെമാന്‍ ഗൊരിനായകയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് സവദത്തി പൊലീസ് പറയുന്നു. ശ്രീരാമ സംഘടനയുമായി ബന്ധമുള്ള സാഗര്‍ …