‘ഞങ്ങള്‍ 60,000 കള്ളവോട്ട് ചേര്‍ത്തപ്പോള്‍ നിങ്ങള്‍ എന്തുകണ്ടിരിക്കുകയായിരുന്നു?, തൂങ്ങിച്ചത്തുകൂടേ’- കെ സുരേന്ദ്രന്‍
തൃശൂര്‍: വോട്ടുവിവാദത്തില്‍ ഇടതു, വലതു മുന്നണികളെ പരിഹസിച്ചു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 2029ലും 2034 ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് …