ജോലിക്കിടയില്‍ എസ്.ടി.യു ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: നഗരത്തിലെ എസ്.ടി.യു പ്രവര്‍ത്തകനായ ചുമട്ടു തൊഴിലാളി ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. കേളുക്കുന്ന് സീതി കോംപൗണ്ടിലെ പരേതനായ സി ബി അബ്ദുല്ല-ആച്ചിബി ദമ്പതികളുടെ മകന്‍ സി എ ഹനീഫ്(52) ആണ് ഇന്നുച്ചയക്ക് ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചത്. അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വൈകീട്ട് ചൂരി ഓള്‍ഡ് ജുമാമസ്ജിദില്‍ നടക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തെ വേയര്‍ ഹൗസിലെ ചുമട്ടുതൊഴിലാളിയാണ്. 20 വര്‍ഷമായി ഇവിടെ ജോലിചെയ്യുന്നു. ഭാര്യ: മുംതാസ്. മക്കള്‍: സൈയാഫ്(ദുബൈ), സിറ, സാജുവാ. സഹോദരങ്ങള്‍: സത്താര്‍, …

‘അധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായി’; കുണ്ടംകുഴിയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രധാനാധ്യാപകനെ സ്ഥലം മാറ്റിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം: കുണ്ടംകുഴി സ്‌കൂളിലെ കുട്ടിയുടെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനെ സ്ഥലം മാറ്റി. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ എം.അശോകയെ ജിഎച്ച്എസ്എസ് കടമ്പ സ്‌കൂളിലേക്ക് സ്ഥലം മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും അധ്യാപകരുടെയോ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി …

ജിജീഷും പ്രവീണയും ഒരേ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പരിപാടിയില്‍ കണ്ടപ്പോള്‍ സൗഹൃദം തുടങ്ങി, യുവതി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി

കണ്ണൂര്‍: ഉരുവച്ചാല്‍ ഗ്രാമത്തെ ഞെട്ടിച്ച അരുംകൊലയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണ(39) ഇന്ന് പുലര്‍ച്ചെ മരിച്ചത്. പെരുവളത്ത് പറമ്പ് പട്ടേരി ഹൗസില്‍ ജിജേഷ് (35) ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളും പൊള്ളലേറ്റ് ആശുപത്രിയിലാണ്. ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ ജിജേഷ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രവീണയുമായി നേരത്തെ പരിചയവും സൗഹൃദവുമുണ്ടെന്നാണ് പൊലിസ് …

കാട്ടാനയെ തുരത്താന്‍ ആര്‍ആര്‍ടി സംഘം വെടിവെച്ചു, ഓടുന്നതിനിടെ മുന്നിലകപ്പെട്ട വയോധികയെ ആന തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കെ ചാത്തല്ലൂരിലെ പട്ടീരി വീട്ടില്‍ കല്യാണി അമ്മ(68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയില്‍ കുളിക്കാന്‍ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി. ഈ സമയം കാട്ടാനയെ തുരത്താന്‍ വനംവകുപ്പും സ്ഥലത്തുണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആര്‍ആര്‍ടി സംഘം വെടിവെച്ചതോടെ കാട്ടാന ഓടി. ഇതിനിടെ മുന്നിലകപ്പെട്ട കല്യാണി അമ്മയെ കാട്ടാന തുമ്പക്കൈ കൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കല്യാണി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി …

സുബ്രഹ്‌മണ്യയിലെ കടകളില്‍ മോഷണം; മഞ്ചേശ്വരം സ്വദേശിയായ യുവാവ് അറസ്റ്റില്‍

സുള്ള്യ: സുബ്രഹ്‌മണ്യ ഐനെകിടുവിലെ കടകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശിയായ യുവാവ് അറസ്റ്റിലായി. സതീഷ് എന്ന 40 കാരനെയാണ് സുബ്രഹ്‌മണ്യ പോലീസ് അറസ്റ്റുചെയ്തത്. ഐനെകിടു ബസ് സ്റ്റാന്‍ഡിലുള്ള ഒരു പാല്‍ ഉല്‍പാദക സഹകരണ സംഘത്തിന്റെ ഓഫീസിലും സമീപത്തെ കടയിലുമാണ് മോഷണം നടത്തിയത്. തിങ്കളാഴ്ചയാണ് മോഷണം പുറത്തറിഞ്ഞത്. പരാതില്‍ സുബ്രഹ്‌മണ്യ എസ്.ഐ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. മോഷണ സ്ഥലത്ത് ഉപേക്ഷിച്ച മദ്യത്തിന്റെ ഒരു പാക്കറ്റാണ് പ്രതിയെ കണ്ടെത്താന്‍ തുണയായത്. സുബ്രഹ്‌മണ്യയിലെ ഒരു ബാര്‍ ജീവനക്കാരന്റെ …

പൊവ്വലിലെ ചാല്‍ക്കര മഹമൂദ് മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: പൊവ്വല്‍ ചാല്‍ക്കരയിലെ മഹമൂദ് മുസ്ലിയാര്‍ അന്തരിച്ചു. ജമാഅത്ത് പള്ളി ഉള്‍പ്പെടെ പൊവ്വല്‍ പ്രദേശത്തെ വിവിധ പള്ളികളില്‍ മുഅദ്ധിനായി സേവനം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പരേതരായ അബ്ദുല്ല, ഖദീജ എന്നിവരുടെ മകനാണ്. ബീഫാത്തിമ്മയാണ് ഭാര്യ. മക്കള്‍: ജമീല, താഹിറ, നാസര്‍, മൈമൂന, അബ്ദുള്‍ റഹിമാന്‍, സഫിയ, സുരയ്യ. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ ആദൂര്‍, അബ്ദുല്‍ ഖാദര്‍ കോട്ടൂര്‍, ഫാത്തിമ ഉഡുപ്പി, ജാസ്മിന്‍ അമ്മങ്കോട്, ഷെരീഫ് അമ്മങ്കോട്, ഹംസ പൊവ്വല്‍.വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ പൊവ്വല്‍ ജമാഅത്ത്പള്ളി …

ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി, നിരസിച്ച യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്

ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തില്‍ ശ്വേതയുടെ സുഹൃത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശ്വേത, മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.രവി വിവാഹിതനാണ്. അടുത്തിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സൗഹൃദത്തിലാവുകയായിരുന്നു. അതിനിടെ ശ്വേതയോട് രവി പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ അനുകൂലമായ മറുപടി യുവതി നല്‍കിയില്ല. ബുധനാഴ്ച …

ടി ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിച്ചു

തൃശൂര്‍: കവി ടി ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിച്ചു.തൃശൂര്‍ എം ഐ സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിപിഎംഎ സലാം അവര്‍ഡ് വിതരണം ചെയ്തു. ഉത്തരകേരളത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ക്കിടയിലെ നിരക്ഷരതയും അന്ധവിശ്വാസങ്ങളും മാറ്റി വിദ്യാഭ്യാസത്തിലൂടെ ന്യൂനപക്ഷ സമൂഹത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച മഹാകവിയായിരുന്നു ടി.ഉബൈദെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു.കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യാപാടി അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് …

17കാരനെ നിരവധി തവണ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറായ പ്രതി അറസ്റ്റില്‍

കാസര്‍കോട്: 17 കാരനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബായിക്കട്ടയിലെ ഇബ്രാഹിം ഖലീലി(25)തിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. ഓട്ടോ ഡ്രൈവറാണ് പ്രതി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാല്‍ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പൊലീസാണ് ജമാല്‍ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാല്‍ കരിപ്പൂര്‍. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജനവാസമേഖലയില്‍ ഇറങ്ങി പരാക്രമം; ആലൂരിലെ ശല്യക്കാരനായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കാസര്‍കോട്: കഴിഞ്ഞ ഒരുമാസമായി മുളിയാര്‍ ആലൂരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍വി സത്യന്റെയും, സീനിയര്‍ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകദൗത്യസംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പന്നിയെ വെടിവച്ചു കൊന്നത്. കരക്കക്കാല്‍ റിയാസിന്റെ കൃഷിയിടത്തിലാണ് നാട്ടിലെ സ്ഥിരം ശല്യക്കാരനായ കാട്ടുപന്നിയെ കണ്ടെത്തിയത്. ആലൂരിലെയും പരിസര പ്രദേശങ്ങളിലെയും കാല്‍നടയാത്രക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഭീഷണിയായി നിലകൊണ്ട കാട്ടുപന്നിയാണ് ഇതെന്ന് ഷൂട്ടര്‍ …

മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയത് 14 വര്‍ഷം; മംഗളൂരു സ്വദേശി പിടിയില്‍

മംഗളൂരു: 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ മാല്‍പെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ജെപ്പു മാര്‍ക്കറ്റിലെ മുഹമ്മദ് സമീര്‍ എന്നയാളാണ് പിടിയിലായത്. മോഷണം നടത്തിയ ശേഷം പ്രതി കഴിഞ്ഞ 14 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. മംഗളൂരുവില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഗൾഫിലെ പ്രമുഖ വ്യവസായിയും മാങ്ങാട് സ്വദേശിയുമായ മൊയ്ദീൻ കുഞ്ഞി സിലോൺ അന്തരിച്ചു

ദുബായ്: കാസർകോട് മാങ്ങാട് സ്വദേശി മൊയ്ദീന്‍ കുഞ്ഞി സിലോണ്‍ (73) ദുബായിൽ അന്തരിച്ചു. മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എംഡിയായിരുന്നു. കേരളത്തിലും പുറത്തുമായി ഒട്ടേറെ മതസ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കിയ മൊയ്ദീന്‍ കുഞ്ഞി സിലോണ്‍ ജീവകാരുണ്യമേഖലയില്‍ സജീവമായിരുന്നു. മൃതദേഹം സോനപുർ മസ്ജിദിൽ കബറടക്കും. ഭാര്യ: പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമദ്, സൗദ് ഷബീർ, ഫഹ്ദ് ഫിറോസ്, റെസാറാ ഷിദ്, ജുഹൈനാ അഹമദ്, ആമിര്‍ അഹമദ്.

വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂര്‍: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ബുധനാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റു. ഇയാള്‍ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളം ചോദിച്ച് വീട്ടിനുള്ളില്‍ …

എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരിതബാ ധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ അടുക്കത്തിൽവീട്ടിൽ ടി.വി.രജനി(49) ആണ് മരിച്ചത്. പരേതനായ നാരായണൻ്റെയും ടി.വി.ദേവകിയുടെയും മകളാണ്. ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്‌കൂൾ വിദ്യാർഥിനിയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നടക്കും.

മെമു സർവീസ് മംഗളൂരു വരെ നീട്ടുന്നത് പരിശോധിക്കും; കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി എം. രാജഗോപാലൻ എം.എൽ.എ

കാസർകോട്: ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമ്മു സർവീസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം വിശദമായി പരിശോധിക്കാന്‍ റെയില്‍വെ ഡയറക്ടറേറ്റിന് നിർദ്ദേശം നല്‍കിയിതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എം.രാജഗോപാലന്‍ എം.എല്‍.എ.യെ അറിയിച്ചു. ഇതുള്‍പ്പെടെ റെയിൽവെയുമായി ബന്ധപ്പെട്ട ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്‍കിയ നിവേദനത്തിലുള്ള മറുപടിയിലാണ് ആവശ്യം പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുള്ളത്. നിലവിൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു പാസഞ്ചർ …

വേടനെ തല്‍ക്കാലം അറസ്റ്റുചെയ്യരുത്; രേഖകള്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ചയും വാദം തുടരും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിക്കെതിരേയുള്ള കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് …

സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണാശുപത്രി, ജില്ലാ സഹകരണാശുപത്രി അംഗീകാരത്തിന്റെ നിറവില്‍; പൗര സ്വീകരണം 22 ന് കുമ്പളയില്‍

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രി സംഘത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ച കാസര്‍കോട് സഹകരണ ആശുപത്രി സംഘത്തെ കുമ്പള പൗരാവലി സ്വീകരിക്കുന്നു. 22ന് വൈകീട്ട് മൂന്നു മണിക്ക് കുമ്പളയില്‍ നടക്കുന്ന സ്വീകരണ പരിപാടി മന്ത്രി ഒആര്‍ കേളു ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് …