ടിക് ടോക് നിരോധനം നീക്കിയോ? പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമിതാണ്

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം.ടിക് ടോക് നിരോധനം നീക്കി എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും ലോഗിന്‍ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ വിഡിയോകള്‍ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് …

കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പിഎ സലീമും സഹോദരിയും കുറ്റക്കാര്‍, ശിക്ഷ ഉച്ച കഴിഞ്ഞ്

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളായ സഹോദരങ്ങളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. കര്‍ണാടക, കുടക്, നാപോക്ക് സ്വദേശിയായ പി. എ.സലീം(40), സഹോദരി സുഹൈബ(21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ച കഴിഞ്ഞ് പ്രസ്താവിക്കും. 2024 മെയ് 15 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയപ്പോഴാണ് സലിം മുന്‍വാതില്‍ വഴി വീട്ടിനകത്തു കയറി ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ എടുത്ത് …

ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; പരാതികളെല്ലാം വ്യാജം, പരാതിക്കാരനായ മുന്‍ ശുചീകരണത്തൊഴിലാളി അറസ്റ്റില്‍

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ തീരോധാന കേസുകളില്‍ വന്‍ വഴിത്തിരിവ്. കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുന്‍ ശുചീകരണത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം കള്ളം പറഞ്ഞതാണെന്ന് പരാതിക്കാരായ ചിന്നയ്യ(50) മൊഴി നല്‍കി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച പുലരും വരെ ചോദ്യം ചെയ്ത …

കാറില്‍ എംഡിഎംഎ കടത്ത്; കോട്ടിക്കുളത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കോട്ടിക്കുളത്ത് ബേക്കല്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തിയ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശി മുഹമ്മദ് മഹ്ഷൂഹ്(27), ചേറ്റുകുണ്ട് കീക്കാനം സ്വദേശി സക്കീര്‍(35) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പൊലീസ് സ്റ്റേഷന് സമീപത്തെ കോട്ടിക്കുളം തീരദേശപാതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാറില്‍ നിന്ന് 0.95 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ എംഎന്‍ മനുകൃഷ്ണന്‍, സിപിഒമാരായ പി റോജന്‍, ജിത്തു …

വിവാഹമോചനത്തിനായി എത്തുന്ന സ്ത്രീകളെ ചേംബറിലേക്ക് വിളിപ്പിക്കും, പിന്നെ ലൈംഗികാതിക്രമം; കുടുംബകോടതി ജഡ്ജിക്കെതിരെ പരാതി

കൊല്ലം: ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകള്‍ക്ക് എത്തുന്ന സ്ത്രീകള്‍ക്കെതിരെ ജഡ്ജ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. മൂന്ന് സ്ത്രീകളുടെ പരാതികളാണ് ഇയാള്‍ക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്. കൊല്ലം ജില്ലാ ജഡ്ജി പരാതികള്‍ ലഭിച്ചതോടെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. നടപടികളുടെ ഭാഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റി. കുടുംബ കോടതിയിലെത്തുന്ന …

ധര്‍മ്മസ്ഥല തിരോധാന കേസുകളിലൊന്നില്‍ വഴിത്തിരിവ്, തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്ന് മാതാവ് സുജാത ഭട്ട്, ഭീഷണിക്ക് വഴങ്ങിയാണ് മകളെ കാണാതായെന്ന് കളളം പറഞ്ഞത്, രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും സുജാത ഭട്ട്

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ സംശയാസ്പദമായ ദുരൂഹമരണങ്ങളും തിരോധാനങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെ മകളെ കാണാന്നില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി. തുടങ്ങിയവരുടെ പ്രേരണയാല്‍ താന്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച ചോദ്യം …

കുറ്റ്യാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

പരിയാരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആഗസ്റ്റ് 20 ന് ഉച്ചക്ക് ശേഷം രണ്ടരക്കായിരുന്നു യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തുക യായിരുന്നു. അക്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39) ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവത്രേ. ബന്ധത്തിൽ …

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ കണ്ടക്ടർ മരിച്ചു

കാസർകോട്: ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ കണ്ടക്ടർ മരിച്ചു. പാണത്തൂർ ചിറംകടവ് സ്വദേശി സുനീഷ് അബ്രഹാം ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. രാവിലെ പാണത്തൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു സുനീഷ്. ബസ് രാവിലെ കോളിച്ചാൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ബസിൽ കുഴഞ്ഞുവീണ കണ്ടക്ടറെ ഡ്രൈവറും, ബസിൽ യാത്ര ചെയ്തിരുന്ന സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂരും ചേർന്ന് ഇദ്ദേഹത്തെ മാലക്കല്ലിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചു. തുടർന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി …

attempt murder

തലസ്ഥാനത്ത് പൊലീസുകാരന് വീട്ടിന് മുന്നിൽ വച്ച് കുത്തേറ്റു; ഗുരുതര നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരനെ സ്വന്തം വീട്ടിനു മുന്നിൽ വച്ച് കുത്തിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മനു (38) വിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. മനുവിൻ്റെ കൊച്ചു ഉള്ളൂരിലെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റി വയ്ക്കണമെന്നു ബൈക്കു ടമയോട് ആവശ്യപ്പെട്ടതാണു കാരണമെന്നു പറയുന്നു. ഇതിൽ പ്രകോപിതനായ ബൈക്കുടമ മനുവിനെ അത്രമിക്കുകയായിരുന്നുവത്രെ. മനുവിൻ്റെ നെഞ്ചിനും മുഖത്തുമാണ് കുത്തേറ്റിട്ടുള്ളത്. അക്രമത്തിനുശേഷം രക്ഷപ്പെട്ടയാൾക്കു വേണ്ടി വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

മെസ്സി വരും, അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളം സന്ദർശിക്കാനെത്തും; അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു

കൊച്ചി: ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് ഉറപ്പായി. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ …

സിപിഐ മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്‌ഡി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ( 83) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2012 മുതൽ 2019 വരെ അദ്ദേഹം സിപിഐ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു. രണ്ടുതവണ ആന്ധ്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ എ. ഐ. എസ് എഫ് പ്രവർത്തകനായ അദ്ദേഹം പിന്നീട് എ.ഐ.എസ്. എഫ്. ജനറൽ സെക്രട്ടറിയായി. തുടർന്ന് എഐ.വൈ എഫ് ദേശീയ പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു 1968-ൽ സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ …

വീടിന്റെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് 3,000 രൂപ കൈക്കൂലി ചോദിച്ചു; വാങ്ങുന്നതിനിടെ ചിത്താരി കെ എസ് ഇ ബി സബ് എഞ്ചിനീയർ സുരേന്ദ്രൻ വിജിലൻസിന്റെ പിടിയിലായി

കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. വീടിന്റെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കാസർകോട് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പിടികൂടിയത്. കാസർകോട് പൂച്ചക്കാട് സ്വദേശി ആണ് പരാതിക്കാരൻ. ഇദ്ദേഹം മുക്കൂട് പുതിയതായി പണികഴിപ്പിച്ച വീടിന്റെ താൽകാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിനായി ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഓൺലൈൻ വഴിയാണ് അപേക്ഷ …

ഡൽഹിയിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; 35 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 35 കാരൻ അറസ്റ്റിൽ. ബുധനാഴ്ച രാത്രി ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ഫാക്ടറി ജീവനക്കാരനായ പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകിയതായും കൗൺസിലർമാരുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പോക്സോ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അധ്യാപകൻ മർദ്ദിച്ചു; വിദ്യാർത്ഥി വെടിവച്ചു

ഡെറാഡൂൺ: അധ്യാപകൻ മർദ്ദിച്ച വിരോധത്തിനു വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ഗുരുനാനാക്ക് സ്കൂളിലാണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിക്കടുത്തു വെടിയേറ്റു വീണ അധ്യാപകനെ മറ്റ് അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിൽ വെടിയുണ്ട പുറത്തെടുത്തു. അധ്യാപകനെ ഐ.സി.യു.വിലേക്കുമാറ്റി. അധ്യാപകനായ ഗംഗൻ ദീപ് സിംഗ് കോഹ്ലിയാണ് വെടിയേറ്റ് ആശുപത്രിയിലായത്. വെടിവയ്പിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സമരത്ത് ബജ്‌വ എന്ന വിദ്യാർത്ഥിയെ മറ്റു അധ്യാപകർ ഓടിച്ചിട്ടു പിടിച്ചു .ഇയാളെ പൊലീസിനു കൈമാറി. പൊലീസ് ഇയാളെ …

ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസ് വിധി ശനിയാഴ്ച; നാടിനെ നടുക്കിയ കേസിൽ കോടതി വിധി അറിയാൻ എങ്ങും ആകാംക്ഷ, വിചാരണ പൂർത്തിയായത് ഏഴു മാസം കൊണ്ട്

കാസർകോട്: വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന ഒൻപതുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശനിയാഴ്ച കോടതി വിധി പറയും. ഹൊസ്ദുർഗ്ഗ് അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് വിധി പ്രസ്താവിക്കുക. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വിധി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നാട്. 2024 മെയ് 15 നാണ് കേസിനാസ്പദമായ സംഭവം. കർണാടക, കുടക് , നാപോക്ക്സ്വദേശിയായ പി. എ.സലീം (40) ആണ് കേസിലെ പ്രതി. പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ സ്വർണ്ണക്കമ്മൽ കണ്ണൂർ, കൂത്തുപറമ്പിലെ ജ്വല്ലറിയാൻ വിൽക്കാൻ സഹായിച്ചതിന് …

പീരുമേട് എംഎൽഎ വാഴൂർ സോമൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി …

പൊലീസ് കാവലിൽ വീണ്ടും ആരംഭിച്ച കുമ്പള ടോൾ ബൂത്ത് നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമം: ആറുപേർ അറസ്റ്റിൽ, കളക്ടർ നിർദേശിച്ചാൽ പണിനിറുത്താമെന്ന് ഹൈവേ അതോറിറ്റി

കുമ്പള: ജനകീയ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവെച്ച ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് നിർമ്മാണം വൈകിട്ട് മൂന്നരയോടെ പൊലീസ് സംരക്ഷണയിൽ പുനരാരംഭിച്ചു. പൊലീസ് കാവലിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം തടയാൻ വീണ്ടും എത്തിയ ജനകീയ സമരസമിതി ഭാരവാഹികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എ.കെ.ആരിഫ്, അഷ്റഫ് കാർള, സി.എ.സുബൈർ, അൻവർ അരിക്കാടി, ലക്ഷ്മണപ്രഭു, നാസർ മൊഗ്രാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പിന്നീട് പ്രവർത്തകർ പ്രകടനത്തോടെ ടൗണിൽ ആനയിച്ചു. അതേസമയം ടോൾ …

‘കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000’; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ച് പി.പി ദിവ്യയുടെ പോസ്റ്റ്

കണ്ണൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമായി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ‘കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000’ എന്ന കുറിപ്പോടെയാണ് രാഹുലിന്റ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചിരുന്നു. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് പിപി …