ജനറൽ ആശുപത്രിയിൽ സൗജന്യ ഭക്ഷണം നൽകുന്നയാൾക്കെതിരെയുള്ള പരാതി: നിയമലംഘനം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കാസർകോട്: ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നയാൾക്കെതിരെയുള്ള പരാതിയിൽ നിയമലംഘനമുണ്ടെങ്കിൽ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ടൗൺ എസ്.എച്ച്.ഒ. ക്ക് നിർദ്ദേശം നൽകി. പരാതിയിൽ മനുഷ്യാവകാശ ലംഘനങ്ങളൊന്നും കമ്മീഷന് ബോധ്യമായിട്ടില്ലെന്നും ഉത്തരവിലുണ്ട്. സൗജന്യ ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളിൽ നിന്നും പതിനായിരകണക്കിന് രൂപ പിരിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. രോഗികൾക്കും കുട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2008 …