കാസര്‍കോട്: അസുഖം മൂലം പരീക്ഷയ്ക്ക് പോകാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കെ മീര (17) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ വീടിന്റെ ജനല്‍ കമ്പിയിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉദിനൂര്‍, ഈയ്യക്കാട്ടെ പരേതനായ സുമിത്രന്- സീമ കല്ലത്ത് ദമ്പതികളുമാണ് മകളാണ് മീര.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്ന മീര പഠന കാര്യത്തിലും മുന്നിലായിരുന്നു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.