മധൂര്‍: ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന ബ്രഹ്‌മ കലശോത്സവം, സേവക്ക് വേണ്ടിയുള്ള നെല്‍കൃഷിയുടെ കൊയ്ത്ത് ഭക്തിപൂര്‍വ്വം നടത്തി. മാനില ശ്രീധാമ ശ്രീമോഹനദാസ പരമാംസ സ്വാമിജി കൊയ്ത്തുത്സവത്തില്‍ സന്നിഹിതനായിരുന്നു. ബ്രഹ്‌മ കലശോത്സവ സമിതി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. എറികള വയലില്‍ ആയിരുന്നു നെല്‍കൃഷി. വിളവെടുപ്പ് നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞതില്‍ ഭാരവാഹികള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
