പടന്നക്കാട് എന്‍ ഐ എ റെയ്ഡ്; ആസാമിലെ തീവ്രവാദക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: ആസാമില്‍ തീവ്രവാദക്കേസില്‍ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റില്‍. എം ബി ഷാബ്‌ഷേഖ് (32)ആണ് ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്, പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സ്വദേശിയാണ്. എന്നാല്‍ അറസ്റ്റിലായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. ആസാമില്‍ യു എ പി എ കേസില്‍ പ്രതിയായതോടെയാണ് ഷാബ്‌ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഇയാളെ കണ്ടെത്താന്‍ ആസാം പൊലീസും എന്‍ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്‌ഷേഖിന്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്. ഇയാളെ ചൊവ്വാഴ്ച തന്നെ ആസാമിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് സൂചന.ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട്ട് പിടിയിലായ യുവാവിനു ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയുമായി ബന്ധമെന്നു സൂചന; പ്രതി കാഞ്ഞങ്ങാട് എത്തിയത് ഒരാഴ്ച മുമ്പ്, ആദ്യത്തെ മൂന്നു ദിവസം തേപ്പു ജോലിയെടുത്തു, പ്രതി കേരളത്തില്‍ എത്തിയത് നാലുവര്‍ഷം മുമ്പ്, പലതവണ ആസാം സന്ദര്‍ശിച്ചു മടങ്ങിയെത്തി, ഐ ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു

You cannot copy content of this page