കാസര്‍കോട്: ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികള്‍ ഇരച്ചു കയറാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാസര്‍കോട് കലക്‌ട്രേറ്റില്‍ കര്‍ശന നിയന്ത്രണം. കളക്‌ടറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന കവാടം ഒഴികെ പൂട്ടിയിട്ട മറ്റു ആറു പ്രവേശന കവാടങ്ങളും ഇന്നും തുറന്നില്ല. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് പ്രധാന കവാടം ഒഴികെയുള്ള മറ്റു പ്രവേശന വഴികളിലെ ഇരുമ്പു ഗ്രില്ല് പൂട്ടിട്ട് പൂട്ടിയത്. ഏതാനും ദിവസം മുമ്പ് ആദിവാസി വിഭാഗക്കാരായ ഏതാനും പേര്‍ കളക്‌ട്രേറ്റിലെത്തി കളക്‌ടറുടെ ചേംബറിനു സമീപം ഉപരോധസമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമിക്കായി സമരം നടത്തുന്നവര്‍ വീണ്ടും സംഘടിതരായി എത്താന്‍ സാധ്യത ഉണ്ടെന്നു കാണിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായത്.
Home Breaking News ഭൂസമരക്കാര്‍ ഇരച്ചു കയറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; കലക്‌ട്രേറ്റില്‍ കര്‍ശന നിയന്ത്രണം