റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ചു

മംഗ്‌ളൂരു: മംഗ്‌ളൂരു, സോമേശ്വരം, ഉച്ചിലയിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്നു വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ചു. മൈസൂരു സ്വദേശിനികളായ കീര്‍ത്തന എന്‍ (21), നിഷിത എം.ഡി (21), പാര്‍വ്വതി എസ് (20) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ 10.30ന് ആണ് സംഭവം. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേര്‍ മരിച്ചത്. മരണപ്പെട്ട വിദ്യാര്‍ത്ഥിനികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page