സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിനു ഒരുങ്ങി അണങ്കൂര്‍; വിളംബര ജാഥ വൈകിട്ട്

കാസര്‍കോട്: സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനം നവംബര്‍ 19, 20 തിയതികളില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിനു കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ നടക്കും.
പൊതുസമ്മേളന നഗരിയിലും പ്രതിനിധി സമ്മേളന നഗരിയിലും ഉയര്‍ത്താനുള്ള പതാക, കൊടിമര ജാഥകള്‍ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നിന്നു ആരംഭിക്കും. ജാഥകള്‍ വൈകിട്ടു അഞ്ചിനു വിദ്യാനഗര്‍ ബിസിറോഡില്‍ സംഗമിച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തും. വൈകിട്ട് ആറിന് പൊതു സമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ രാജന്‍ പതാക ഉയര്‍ത്തും.
19ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനം നടക്കും. 20ന് ബുധനാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ രാജന്‍, ടി.എം.എ കരിം, ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, അനില്‍ ചെന്നിക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page