കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ്, കട്ടക്കാല്‍ ജമീല മന്‍സിലിലെ റൈഹാന്‍(26), മേല്‍പ്പറമ്പ് റാഷിദ് മന്‍സിലിലെ ഐ. അബ്ദുല്‍ റാഷിദ് (23), കൈനോത്തെ ഖാദര്‍ (22), കട്ടക്കാല്‍ ഹൗസിലെ അജ്മല്‍ (27) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതി ഇര്‍ഷാദ് ഒളിവിലാണ്. വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉദുമ ബസ്്സ്റ്റാന്റിനു സമീപത്തു നില്‍ക്കുകയായിരുന്ന പാക്യാരയിലെ എന്‍.ബി സൈനുല്‍ ആബിദി(24)നെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തില്‍ കലാശിച്ചത്.
ഒളിവില്‍ പോയ ഇര്‍ഷാദിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.