കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചൊയ്യങ്കോട് കിണാവൂർ മഞ്ഞളം കാട് കൊല്ലമ്പാറ യിലെ ബിജു (36 )ആണ് മരിച്ചത്. കോഴി ക്കോട് മിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ചൊയ്യങ്കോട്, കിണാവൂർ സ്വദേശി രതീഷ് രാവിലെ മരിച്ചിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച വൈകിട്ട് സന്ദീപും മരിച്ചിരുന്നു. ഇവർ മൂവരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായിരുന്നു. മൂന്ന് പേരുടെ മരണത്തിൽ നാട് തേങ്ങുകയാണ്. നീലേശ്വരം അഞ്ഞൂററമ്പലം ക്ഷേത്ര വെടിക്കെട്ടി നിടെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ദുരന്തം ഉണ്ടായത്. 90 ഓളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. അതിൽ പത്തോളം പേർ ഗുരുതരാവസ്ഥയിലാണ്. ടെമ്പോ ട്രാവൽ ഡ്രൈവറാണ് രാത്രി മരണപ്പെട്ട ബിജു. കെ വി ചന്ദ്രന്റെയും എംകെ സുശീലയുടെയും മകനാണ്. ഭാര്യ: മഞ്ജു. മൂന്നു മക്കൾ ഉണ്ട്. സഹോദരി: കെ.വിദ്യ.