തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്നിനാരംഭിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കും. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ. മൂല്യനിര്‍ണ്ണയ ക്യാമ്പ് ഏപ്രില്‍ 8നു തുടങ്ങും. പരീക്ഷാഫലം മേയില്‍ പ്രഖ്യാപിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ്.
ഹയര്‍സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29വരെ തീയതികളിലായിരിക്കുമെന്നു മന്ത്രി തുടര്‍ന്നു പറഞ്ഞു.