കൊച്ചി: തവിടുചാക്കുകള്‍ക്കിടയില്‍ കടത്തിയ 1800 ലിറ്റര്‍ സ്പിരിറ്റ് പെരുമ്പാവൂര്‍ മണ്ണൂരില്‍ എക്‌സൈസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന കോട്ടക്കാലിലെ ബാബു, ചാലക്കുടിയിലെ വിനോദ് എന്നിവരെ അറസ്റ്റു ചെയ്തു. കര്‍ണാടക ഹൂബ്ലിയില്‍ നിന്നാണ് തവിടുചാക്കുകള്‍ക്കിടയില്‍ 54 കന്നാസുകളിലായി ഒളിപ്പിച്ച സ്പിരിറ്റ് കൊണ്ടുവന്നതെന്നു ലോറിയിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു. കോട്ടയത്തേക്ക് പോവുകയായിരുന്നു ഇത്. എന്നാല്‍ കര്‍ണാടക ഹൂബ്ലിയില്‍ നിന്ന് പെരുമ്പാവൂര്‍ വരെ സ്പിരിറ്റുമായി തടസമില്ലാതെ ലോറി എങ്ങനെയെത്തിച്ചുയെന്നത് ദുരൂഹത ഉളവാക്കുന്നു. അടുത്ത കാലത്ത് നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് രൂക്ഷമായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.
