ലോകനേതാക്കൾ ദില്ലിയിൽ ; ജി20 ഉച്ചകോടിയെ ഉറ്റുനോക്കി ലോകം; പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി: ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഉച്ചകോടിക്കായി വിവിധ രാഷ്ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിലെത്തി.
പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള നേതാക്കൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര നിമിഷമാണ്. ആദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികളും ഉച്ചകോടിയിൽ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് എത്തി. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനാ മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ സുഹൃദ് രാഷ്ട്രങ്ങളായ ബംഗ്ലാദേശ്,കെനിയ,യുഎഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരെ കൂടാതെ അർജന്റീനിയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്നിവർ രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കും.
കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യ തലസ്ഥാനം. ജി. 20 ഉച്ചകോടിയുടെ ഭാഗമായി സംയുക്ത പ്രസ്താവന ഉണ്ടാകുമോ ? ഇതിൽ എന്തെല്ലാം പ്രഖ്യപനങ്ങളുണ്ടാകും എന്നൊക്കെയാണ് പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page