ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഹിസ്ബുല്ലാ ഡ്രോണ്‍ ആക്രമണം നടത്തി.
ലബനന്‍ ആസ്ഥാനത്തു നിന്നാണ് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയത്. നെതന്യാഹുവിന്റെ സ്വകാര്യ വീടിനു നേരെയായിരുന്നു ആക്രമണം. വടക്കന്‍ ഇസ്രായേലിലെ സിസേറിയ പട്ടണത്തിലെ വീടിനു നേരെയായിരുന്നു അക്രമം. അക്രമ സമയത്തു നെതന്യാഹുവും ഭാര്യയും വീട്ടിലില്ലായിരുന്നുവെന്നു അദ്ദേഹത്തിന്റെ വക്താവ് വെളിപ്പെടുത്തി. അക്രമത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.