-പി പി ചെറിയാന്
ലാസ് വെഗാസ്: രണ്ട് വര്‍ഷം മുമ്പ് ഓഫീസിലെ പെരുമാറ്റത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ലാസ് വെഗാസ് ഏരിയയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ ഉദ്യോഗസ്ഥനെ ബുധനാഴ്ച നെവാഡ സ്റ്റേറ്റ് ജയിലില്‍ 28 വര്‍ഷം തടവു ശിക്ഷിച്ചു.
റോബര്‍ട്ട് ടെല്ലെസ് (47) എന്ന ഉദ്യോഗസ്ഥനെയാണ് ശിക്ഷിച്ചത്. റോബര്‍ട്ട് ടെല്ലസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ജൂറി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മാരകായുധം ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നു കണ്ടെത്തിയ ജഡ്ജി ശിക്ഷ എട്ടു വര്‍ഷം കൂടി വര്‍ധിപ്പിച്ചു.