പി പി ചെറിയാന്
ഫോട്ടവര്‍ത്(ടെക്സാസ്): ഫോര്‍ട്ട് വര്‍ത്തില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍. നഥാനിയല്‍ റോളണ്ടിനെയാണ് ഫോര്‍ട്ട് വര്‍ത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോണ്ടിനെ തുടര്‍ന്ന് ജയില്‍ മോചിതനായ നഥാനിയല്‍ റോളണ്ടിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നുവെന്നു ടാരന്റ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഓഫീസ് അറിയിച്ചു. 40 കാരനായ പ്രതിയുടെ മരണത്തിന്റെ കാരണമോ രീതിയോ മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 23-ന് റോളണ്ട് 911 എന്ന നമ്പറില്‍ വിളിച്ചു ഭാര്യ 38 കാരിയായ എലിസബത്ത് റോളണ്ട് അവരുടെ വീട്ടില്‍ വച്ച് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തവെന്നു പൊലീസില്‍ അറിയിക്കുകയുമായിരുന്നു. നഥാനിയല്‍ റോളണ്ടിന്റെ പ്രതിരോധ അഭിഭാഷകനായ കെസി ആഷ്മോര്‍, തന്റെ കക്ഷിയുടെ മരണ സാഹചര്യം വ്യക്തമല്ലെന്ന് അറിയിച്ചു. മാര്‍ച്ച് 5 നാണു നഥാനിയേല്‍ റൗളണ്ടിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തത്. ഫോറന്‍സിക് പാത്തോളജിസ്റ്റ് ഭാര്യയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. റോളണ്ടിന്റെ ഭാര്യയുടെ കൈയില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു.