അടിച്ചത്‌ വാതില്‍ അകത്തു നിന്നു പൂട്ടി; വടി കണ്ടെടുത്തു

0
480

കാഞ്ഞിരത്തുങ്കാല്‍: സുമിതയെ ഭര്‍ത്താവ്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌ മുറിക്കകത്താക്കി അകത്തു നിന്നു കുറ്റിയിട്ട ശേഷം. കസ്റ്റഡിയിലുള്ള പ്രതിയും ഭര്‍ത്താവുമായ അരുണ്‍കുമാര്‍ ആണ്‌ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന്‌ പൊലീസ്‌ അറിയിച്ചു.ഇന്നലെ രാത്രി സുമിതയുടെ മാതാവ്‌ ജാനകിയും കൊളംബയിലെ വീട്ടില്‍ ഉണ്ടായിരുന്നു. വൈകുന്നേരം ഇരുവരും തമ്മില്‍ കലഹം തുടങ്ങിയപ്പോള്‍ തന്നെ ജാനകിയും മറ്റുള്ളവരും ഇടപെട്ടുവെങ്കിലും അരുണ്‍കുമാര്‍ പിന്തിരിഞ്ഞില്ലത്രേ. പിന്നീട്‌ മുറിക്കകത്ത്‌ പൂട്ടിയിട്ട്‌ വിറകു കൊള്ളി കൊണ്ട്‌ മര്‍ദ്ദിക്കുകയും ചെയ്‌തു. സുമിത നിലവിളിച്ചപ്പോള്‍ പുറത്തു നിന്നും ജാനകിയും മറ്റുള്ളവരും കേണപേക്ഷിച്ചിട്ടും അരുണ്‍ പിന്‍മാറാന്‍ തയ്യാറായില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു.സുമിതയുടെ കല്യാണം നേരത്തെ മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ്‌ കാമുകനായ അരുണ്‍ കുമാറിനൊപ്പം പോയി വിവാഹിതയായതെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY