കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ കര്‍ശന നിയന്ത്രണം


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യുഎസ് സ്‌പോണ്‍സര്‍മാരുമായി അടുത്തകാലത്ത് യൂഎസിലെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നല്‍കിയ താല്‍ക്കാലിക മാനുഷിക പരിഗണന പുതുക്കില്ലെന്ന് ബൈഡന്‍ ഭരണകൂടവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 5,30,000 കുടിയേറ്റക്കാര്‍ 2022 ഒക്ടോബര്‍ മുതല്‍ വിമാനമാര്‍ഗ്ഗം യുഎസില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പരോള്‍ ആനുകൂല്യത്തില്‍ രണ്ട് വര്‍ഷത്തെ ഇളവ് ലഭിച്ചിരുന്നു. അത് താമസിയാതെ കാലഹരണപ്പെടും.
എന്നാല്‍ ഇതേ കുടിയേറ്റക്കാരില്‍ പലര്‍ക്കും മറ്റ് പ്രോഗ്രാമുകള്‍ക്ക് കീഴില്‍ രാജ്യത്ത് തുടരാം. പരോള്‍ സംവിധാനം നിലവിലുള്ള യുഎസ് സ്‌പോണ്‍സര്‍മാരുള്ള കുടിയേറ്റക്കാരെ മാനുഷിക കാരണങ്ങളാല്‍ അല്ലെങ്കില്‍ അവരുടെ പ്രവേശനം പൊതു പ്രയോജനമായി കണക്കാക്കുകയാണെങ്കില്‍ രാജ്യത്തു തുടരാന്‍ അനുവദിക്കും. കുടിയേറ്റക്കാര്‍ക്ക് നിയമപരമായി പ്രവേശിക്കുന്നതിനും യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത പ്രവേശനം കുറയ്ക്കുന്നതിനുമുള്ള മാര്‍ഗമായാണു ജോ ബൈഡന്‍ ഭരണകൂടം പരോള്‍ പ്രോഗ്രാം ആരംഭിച്ചുതു. ബൈഡന്‍ പ്രസിഡന്റായിരിക്കെ അനധികൃത കുടിയേറ്റത്തില്‍ വ ന്‍ വര്‍ധനവുണ്ടായിരുന്നു. കുടിയേറ്റക്കാരെ പിടികൂടിയതിനൊപ്പം അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ സമീപ മാസങ്ങളില്‍ അനധികൃത കുടിയേറ്റം കുറഞ്ഞു.
സാമ്പത്തിക സ്പോണ്‍സര്‍ ഉള്ളവരും പശ്ചാത്തല പരിശോധനയില്‍ അനുമതിക്കര്‍ഹരുമായ, ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് അമേരിക്കയില്‍ തുടരുന്നതിനു അപേക്ഷിക്കാന്‍ ബൈഡന്‍ ഭരണകൂടം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്
അമേരിക്കയിലേക്ക് കടക്കാനുള്ള നിയമപരമായ മാര്‍ഗം നല്‍കിക്കൊണ്ട് നുഴഞ്ഞുകയറ്റത്തില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നതിന് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്.
രണ്ട് വര്‍ഷത്തെ ഇളവ്, മാനുഷിക ആശ്വാസത്തിനു പുറമെ, ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ തേടാനും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യാനുള്ള അവസരം ഉറപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്- ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നരീ കെതുദത്ത് പ്രസ്താവനയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page