ആലൂര്‍ സമീപ പ്രദേശങ്ങളില്‍ അടയ്‌ക്ക മോഷണം; അന്വേഷണം

0
22

ബോവിക്കാനം: ആലൂരിലും,സമീപ പ്രദേശങ്ങളിലും വന്‍ തോതില്‍ അടക്ക മോഷണം രൂക്ഷമായതിനെ തുടര്‍ന്ന്‌ ആദൂര്‍ പൊലീസ്‌ അന്വേഷണമാരംഭിച്ചു.
മൂന്ന്‌ ദിവസമായി ആലൂര്‍, മുണ്ടക്കൈ ഭാഗങ്ങളില്‍ പതിനായിരത്തിലധികം രൂപയുടെ അടക്ക മോഷ്‌ടിച്ചിരുന്ന
തോട്ടത്തില്‍ പറച്ച്‌ വെച്ച നാലു ചാക്ക്‌ അടുക്കയും, സ്ഥലത്ത്‌ ഉണക്കാന്‍ ഇട്ട പത്തോളം ചാക്ക്‌ അടക്കയുമാണ്‌ മോഷ്‌ടിച്ചത്‌.സമാനമായ സംഭവം രണ്ട്‌- മൂന്ന്‌ വര്‍ഷം മുമ്പും ഈ പരിസരങ്ങളിലുണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു.അന്നും പൊലീസ്‌ അന്വേഷിച്ചെങ്കിലും മോഷണ പോയ അടക്കയോ,കളവ്‌ നടത്തിയ ആള്‍ക്കാരെയോ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം മതിയാക്കുകയായിരുന്നെന്നു പറയുന്നു.

NO COMMENTS

LEAVE A REPLY