കണ്ണൂര്‍: ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ യുവാവ് കണ്ണൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. പാനൂര്‍, ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്പത്ത് ഹൗസില്‍ പി.ജിതിന്‍രാജാണ് (31) മാര്‍ക്കറ്റ് റോഡിലുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചത്. ആലുവ എഫ്.എ.സി.ടിയില്‍ മെക്കാനിക്കാണ് ജിതിന്‍രാജ്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിന്‍രാജ് എഴുതിവച്ച ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്ക് കാരണമായത് ഷെയര്‍ ട്രേഡിങ് തട്ടിപ്പാണെന്നും കുറിപ്പില്‍ പറയുന്നു.
ടൗണ്‍ സി.ഐ: ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജിതിന്‍രാജിന്റെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. പരേതനായ രാജനാണ് ജിതിന്റെ പിതാവ്. അമ്മ: കമല. സഹോദരി: ജിന്‍സി.