പലിശ സംഘക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

 

 

പാലക്കാട്: സംസ്ഥാനത്ത് പലിശക്കെണിയില്‍ കൊലപാതകം. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആയ പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് ആണ് പലിശസംഘത്തിന്റെ മര്‍ദനമേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. കൊടുവായൂരിലാണ് മനോജ് താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെയാണ് അദ്ദേഹത്തിന് സംഘത്തിന്റെ മര്‍ദനമേറ്റത്. പിറകില്‍ നിന്ന് ഒരാള്‍ അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പലിശസംഘമാണ് അക്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിലാണ് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. മരണ കാരണമാവുന്ന നിരവധി പരിക്കുകള്‍ മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുഴല്‍മന്ദം പൊലീസും പുതുഗനരം പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
കണ്ണൂരില്‍ ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബേക്കല്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; അപകടം മീന്‍വല വാങ്ങി തിരിച്ചുവരവെ; മല്‍സ്യത്തൊഴിലാളിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബേക്കല്‍ വിഷ്ണുമഠം

You cannot copy content of this page