പ്രേമം പാലത്തില്‍ ഇനി ‘പ്രേമം’ നടക്കില്ല; ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി

 

പ്രേമം എന്ന സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി.
പാലത്തില്‍ കമിതാക്കളുടെയും, സാമൂഹികവിരുദ്ധരുടെയും, ലഹരി മാഫിയയുടെയും ശല്യം കൂടിയതിനെ തുടര്‍ന്നാണ് പാലം അടച്ചതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പാലം അടയ്ക്കണമെന്ന് ആവശ്യപെട്ടു വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പാലം പൂട്ടാന്‍ ഉള്ള നടപടി സ്വീകരിച്ചത്. പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാര്‍ക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്. പാലത്തിന് ഇരുവശവും ജനവാസ മേഖലകളാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവരുടെ സ്വസ്ഥജീവിതത്തെ ബാധിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാതെയായി. പരാതികള്‍ ഏറിയതോടെ ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷന്‍ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചു. പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page