നായ്‌ക്കാപ്പ്‌ ഹരീശന്‍ കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

0
170

കുമ്പള: കഴിഞ്ഞ മാസം 17-നു നായ്‌ക്കാപ്പിനടുത്ത ബൈക്ക്‌ യാത്രക്കാരനായ ഹരീശ (34) നെ വീട്ടിനടുത്തു തടഞ്ഞു നിറുത്തി വെട്ടിക്കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സച്ചിനെ കുമ്പള പൊലീസ്‌ പിടികൂടി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ്‌ പറഞ്ഞു.
കേസില്‍ നാലു പ്രതികളാണുള്ളത്‌. ഇതില്‍ രണ്ടുപേര്‍ കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്‌തിരുന്നു. കൊല്ലപ്പെട്ട ഹരീശനൊപ്പം ജോലി ചെയ്‌തിരുന്ന കുണ്ടങ്കേരടുക്കയിലെ ശ്രീകുമാറിനെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

NO COMMENTS

LEAVE A REPLY