കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം കശ്മീർ പൊലീസ് പുറത്തുവിട്ടു, വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

 

കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രം കശ്മീർ പൊലീസ് പുറത്തുവിട്ടു. ഭീകരരേക്കുറിച്ചുളള വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിവരം കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു. ജൂലായ് 16-ന് ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ക്യാപ്റ്റനടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളാണ് കാശ്മീരിലുണ്ടായത്. ജമ്മു കാശ്മീരില്‍ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ബിഎസ്എഫുകാരെ വിന്യസിക്കാൻ കേന്ദ്രം തീരൂമാനിച്ചിട്ടുണ്ട്. 2000 ബിഎസ്എഫുകാരെയാണ് പുതിയതായി വിന്യസിക്കുക. റിയാസി, കിഷ്ത്വാര്‍, കഠുവ എന്നിവിടങ്ങളിലായിരിക്കും പ്രാരംഭ വിന്യാസം. ഒഡീഷയില്‍ നിന്നാണ് 2000 ബിഎസ്എഫ് ജവാന്‍മാരെ എത്തിക്കുക. ജമ്മു കാശ്മീരില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ ഒഡീഷയില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ജമ്മു കശ്മീരില്‍ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റവും ഒടുവിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യന്‍ സേന അറിയിച്ചു.നിയന്ത്രണ രേഖക്ക് സമീപം മാചല്‍ സെക്ടറിലായിരുന്നു ആക്രണം.നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട പാകിസ്ഥാൻ ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ പാകിസ്ഥാനില്‍ നിന്നുള്ള സൈനിക കമാന്‍ഡോകളും ത്രീവവാദികളുമാണുള്ളത്. പ്രദേശത്ത് പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്. ഇന്ത്യന്‍ സേനയ്ക്കെതിരെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആദ്യം വെടിയുതിര്‍ത്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page