മടിക്കേരി: ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് തോക്കുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുടക്, വീരാജ്‌പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെട്ടോളിയിലാണ് സംഭവം. ശില്‍പ (36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവായ ബോപ്പണ്ണ (45)തോക്കുമായി വീരാജ്‌പേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇയാള്‍ അറിയിച്ചതനുസരിച്ച് പൊലീസ് ബെട്ടോളിയിലെ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിനകത്താണ് ശില്‍പയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യയിലുള്ള സംശയമാണ് ബോപ്പണ്ണയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.
