അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യം ഇറങ്ങും, റഡാർ കണ്ടെത്തിയ ലൊക്കേഷനിൽ പ്രതീക്ഷ

 

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്നു സൈന്യം ഇറങ്ങും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇക്കാര്യം ഇന്നലെ എം.കെ രാഘവൻ എം.പിയെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബവും കർണാടക സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിലാണ് ഇനി വിശ്വാസമെന്ന് അർജുന്റെ സഹോദരി പ്രതികരിച്ചു. അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള തെരച്ചിൽ ശനിയാഴ്ച വൈകിട്ട് അവസാനിപ്പിച്ചിരുന്നു. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രാത്രിയോടെ കണ്ടെത്തിയ ഭാഗങ്ങൾ ലോറിയുടേതാണെന്ന് സംശയിക്കുന്നു. ഈ ലൊക്കേഷൻ മരമോ പാറയോ അല്ലാത്ത വസ്തുവാണ് കണ്ടെത്തിയതൊന്നും യന്ത്ര സമാനമാണെന്നും അതിനാൽ അത് ലോറി ആവാൻ സാധ്യതയുണ്ടെന്നുംഎൻഐടി അധികൃതർ പറയുന്നു. ഈ ലൊക്കേഷനിലെ പരിശോധനയാണ് ഇനി പ്രതീക്ഷ.അതേസമയം, തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സ്ഥലം സന്ദർശിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയും ഇന്ന് സ്ഥലത്തെത്തും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page