തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വെടിയേറ്റു; രണ്ട് അക്രമികളെ കൊലപ്പെടുത്തി

 

പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം.ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമം നടന്നു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാസേന ഉടന്‍ മാറ്റി. ട്രംപ് സുരക്ഷിതനെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. ട്രംപിന്റെ വലത് ചെവിക്കാണ് പരുക്കേറ്റത്. റാലിയില്‍ പങ്കെടുത്ത രണ്ടുപേര്‍ ആക്രമണത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആക്രമണത്തിൽ തന്റെ ചെവിക്ക് വെടിയേറ്റതായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മാധ്യമത്തിലൂടെ അറിയിച്ചു. വലതുചെവിയുടെ മുകൾ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തിൽ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘വലതുചെവിയുടെ മുകൾഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയിൽ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്’, സംഭവത്തെക്കുറിച്ച് ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയിൽ ഇടപെട്ട യു.എസ്. സീക്രട്ട് സർവീസ് അംഗങ്ങൾക്കും നിയമപാലകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. വേദിയിൽ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ട്. യുവാവും മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page