മംഗ്ളൂരു: ബംഗ്ളൂരു-പൂനെ അതിവേഗ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസിടിച്ച് 13 പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹാവേരി ബഡഗിയിലാണ് അപകടം നടന്നത്. ഭദ്രാവതിയിലെ റില്ലമ്മ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിമോഗ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. സുഭദ്രാഭായ്(65), പരശുറാം (45), ഭാഗ്യ(40), നാഗേഷ്(50), അര്‍പ്പിത(18), പുണ്യ(50), മഞ്ജുളഭായ്(62), ആദര്‍ശ്(23), മാനസ (24), രൂപ (40), മഞ്ജുള (40) എന്നിവരും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അര്‍പ്പിത, അരുണ, അന്നപൂര്‍ണ്ണ എന്നിവര്‍ ആശുപത്രിയിലാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.