ഭുവനേശ്വര്‍: ഇടിമിന്നലേറ്റ് ഒഡീഷയില്‍ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവന്‍ദിഹി, ചൗല്‍ബന്‍ജി ഗ്രാമങ്ങളിലാണ് മരണം. ദേവന്‍ദിഹിയില്‍ സുഖ്ദേവ് ബഞ്ചോര്‍(58), നിരോജ് കുംഭാര്‍(25), ധനുര്‍ജ്യനായക് (45) എന്നിവരും ബലംഗിറില്‍ വയലില്‍ പണിയെടുക്കുകയായിരുന്ന സൂര്യകാന്തി ഖര്‍സല്‍ (40), മകന്‍ ദീപക് (18) എന്നിവരുമാണ് മരിച്ചത്. ദേവന്‍ദിഹിയിലാണ് രണ്ട് പേര്‍ക്കു പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി നാലുലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.