കാസര്‍കോട്: മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗവും സി പി എം നേതാവുമായ കുറ്റിക്കോല്‍, കൊളത്തിങ്കാലിലെ കെ ടി രാഗിണി (57) അന്തരിച്ചു. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.
സി പി എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് കുറ്റിക്കോല്‍ ഏരിയാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മക്കള്‍: അഭിലാഷ്, അനീഷ്. സഹോദരങ്ങള്‍: കുമാരന്, യശോദ, കെ ടി മധുസൂദനന് (സി പി എം കുറ്റിക്കോല്‍ ബ്രാഞ്ച് സെക്രട്ടറി), നിര്‍മ്മല, പരേതനായ രാജന്.