ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തില്‍ ചിന്നദുരൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 30 പേര് ഗുരുതരനിലയില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു.