ഇടുക്കി: മരുമകന്‍ നടത്തിയ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൈനാവിലെ അന്നക്കുട്ടി(68) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ആക്രമണത്തില്‍ അന്നക്കുട്ടിയുടെ പേരക്കുട്ടിയായ ലീലക്കും പൊള്ളലേറ്റിരുന്നു. രണ്ടാഴ്ച മുമ്പാണ് അന്നക്കുട്ടിയെ മകളുടെ ഭര്‍ത്താവായ സന്തോഷ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് പിടികൂടുകയായിരുന്നു. അന്നക്കുട്ടി മരണപ്പെട്ടതോടെ സന്തോഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
നിസാരപ്രശ്‌നത്തിന്റെ പേരില്‍ സംസാരിച്ചു കൊണ്ടിരിക്കെ സന്തോഷ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.