മംഗളൂരു: മൈലാഞ്ചി കല്യാണത്തിനിടയില്‍ ഡാന്‍സ് കളിക്കുകയായിരുന്ന പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു. ന്യൂഡല്‍ഹി സ്വദേശിനിയായ ശ്രേതജയിന്‍ (28) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ശ്രേത ജയിനിന്റെ കല്യാണം ഉത്തരകര്‍ണ്ണാടകയിലെ ഒരു റസ്റ്റോറന്റില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കല്യാണത്തിനായി പ്രതിശ്രുത വധുവും കുടുംബവും ബന്ധുക്കളും മൂന്ന് ദിവസം മുമ്പ് തന്നെ കല്യാണം നിശ്ചയിച്ചിരുന്ന റസ്റ്റോറന്റില്‍ എത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു മൈലാഞ്ചി കല്യാണം. പ്രതിശ്രുത വധുവും കൂട്ടുകാരികളും ബന്ധുക്കളും മൈലാഞ്ചി അണിഞ്ഞ് നൃത്തം വെക്കുന്നതിനിടയില്‍ ശ്രേത കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിശ്രുത വധുവിന്റെ ആകസ്മിക മരണം കല്യാണ വേദിയെ കണ്ണീരിലാഴ്ത്തി.