ചെന്നൈ: കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ 3 ന്റെ അഭിമാനകരമായ വാര്‍ത്തകള്‍ കേട്ട് ഇന്ത്യ സന്തോഷിച്ചിരുന്നു. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മുണ്ട് മടക്കി കുത്തിയ ഒരാള്‍ ചായയടിക്കുന്ന ചിത്രത്തിനടിയില്‍ ചന്ദ്രനില്‍ നിന്ന് വിക്രം ലാന്‍ഡര്‍ അയക്കുന്ന ആദ്യ ചിത്രം എന്ന അടിക്കുറിപ്പോടെ എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റിട്ടിരിക്കുകയാണ് പ്രകാശ് രാജ്. കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. ‘പ്രകാശ്-ജി, ചന്ദ്രയാന്‍ മിഷന്‍ ഐ എസ് ആര്‍ ഒയുടെ ആണ് അല്ലാതെ ബി ജെ പിയുടെlല്ല. ദൗത്യം വിജയിച്ചാല്‍ അത് ഇന്ത്യക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കുള്ളതല്ല. എന്തിനാണ് ചന്ദ്രയാന്‍ പരാജയപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്’ എന്നും ‘ഇതനാവശ്യമാണ്. മഞ്ഞിനേക്കാള്‍ വേഗത്തിലാണ് നിങ്ങള്‍ ഉരുകുന്നത് വേഗത്തില്‍ ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു’എന്നുമെല്ലാം വിമര്‍ശിച്ചുകൊണ്ട് ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഐ എസ് ആര്‍ ഒയെയും ശാസ്ത്രഞ്ജരേയും അവരുടെ ആത്മസമര്‍പ്പണത്തെയും പരിഹസിച്ചെന്നും ചിലര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍കനായതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ ചായവിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമര്‍ശമാണ് എന്ന രീതിയിലും ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചിലരുടെ സംശയം ‘ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി’ എന്ന തമാശക്കഥയാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ്.