കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പ പോസ്റ്റ് ഓഫീസിലെ മുന്‍ ജീവനക്കാരന് പരപ്പ പട്ട്ളം സ്വദേശി എം ഭാസ്കരന് (72) അന്തരിച്ചു. മലവേട്ടുവ മഹാസഭ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. മദ്യനിരോധന ജില്ലാകമ്മറ്റി അംഗം, പരപ്പ എച്ച് എസ് എസ് മുന്‍ എസ് എം സി ചെയര്മാന്, രാജീവ് ഗാന്ധി സ്വാശ്രയ സംഘം വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, പാരമ്പര്യ വൈദ്യന്, ഗാന്ധിയന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: രാഹുല്‍, രാജീവ്, സുമേഷ്, ദിവ്യ, സുധീഷ്.
![](https://mlozaudj56ft.i.optimole.com/w:678/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound2897839617338267774.jpg)