ഡ്രൈവിംഗ് സ്‌കൂള്‍ വിഷയം; മന്ത്രി ഗണേശ് കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു

തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേശ്കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു. ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന പ്രസിഡണ്ട് കെ.കെ ദിവാകരനാണ് മന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് സ്‌കൂള്‍ വിഷയത്തില്‍ തൊഴിലാളികളുമായി അടിയന്തര ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയും.
ഗണേശ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായം കേട്ട് തിരുത്തലുകള്‍ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേശ് കുമാര്‍ കാണിക്കണം. ഇല്ലെങ്കില്‍ ഗണേശിനെ എന്താണ് സിഐടിയു എന്നും എന്താണ് തൊഴിലാളി പ്രസ്ഥാനെന്നും പഠിപ്പിക്കും. താന്‍ മാത്രമാണ് ശരി, തനിക്കു മാത്രമാണ് വിവരമുള്ളത് എന്നാണ് ഗണേഷ് ചിന്തിക്കുന്നത്-ദിവാകരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page