ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്. കണ്ണൂർ പിലാത്തറ വളയാങ്കോട് എംജിഎം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് അപകടം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈവേ വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ കലുങ്ക് കെട്ടിയ ഭാഗത്തെ ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ ബൈക്കുമായി വീഴുകയായിരുന്നു. അരമണിക്കൂറിനു ശേഷമാണ് വീണ വിവരം നാട്ടുകാർ അറിയുന്നത്. അപ്പോഴേക്കും മരിച്ചിരുന്നു.
എടാട്ടെ പച്ചക്കായ വില്‍പ്പന കേന്ദ്രത്തിലെ ഡെലിവറി വിഭാഗം ജീവനക്കാരനാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
![](https://mlozaudj56ft.i.optimole.com/w:678/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound2897839617338267774.jpg)