ഉറക്കത്തിനിടെ കോള്‍; മൊബൈല്‍ ഫോണ്‍ ആണെന്ന് കരുതി ചെവിയില്‍ വച്ചത് വിഷപ്പാമ്പിനെ! പിന്നീട് സംഭവിച്ചത്

രാത്രിയില്‍ ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈല്‍ ഫോണിനുപകരം കയ്യിലെടുത്ത് ചെവിയില്‍ വച്ചത് വിഷപ്പാമ്പിനെ, യുവാവ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മാന്നാര്‍ കുരട്ടിക്കാട് മൂശാരിപ്പറമ്പില്‍ കെ.എം.ഹസനാണ് വ്യാഴാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം പിണഞ്ഞത്.
രാത്രി പതിനൊന്ന് മണിയോടെ റിംഗ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈല്‍ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോള്‍ ഉഗ്രവിഷമുള മോതിര വളയന്‍ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടന്‍ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ചൂട് കാരണം സിറ്റൗട്ടില്‍ ബെഡ് വിരിച്ചാണ് ഹസന്‍ കിടന്നത്. പിടുത്തം തലയിലായതിനാലാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ ഹസന്‍ കുരട്ടിക്കാട് ശ്മശാനം റോഡിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചതിനാല്‍ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page