വനിതാലീഗ് നേതാക്കള്‍ക്ക് റോഡ് ഷോയില്‍ വിലക്ക്; ഓഡിയോ സന്ദേശം പുറത്ത്

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത എം.പി. ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് വനിത ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വിലക്ക്. ഇത് സംബന്ധിച്ച ശബ്ദസന്ദേശം പുറത്ത് വന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കുന്നു. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് വൈകിട്ട് പാനൂരിലാണ് ഷാഫിക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. റോഡ്‌ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്നും അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് കൂത്തുപറമ്പ് മണ്ഡലം ലീഗ് സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദ സന്ദേശം. വോട്ടേണ്ണല്‍ ദിവസം വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം നല്‍കുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page