ഇടത് മുന്നണിയെ തോല്‍പ്പിച്ചത് പിണറായിയുടെ ധാര്‍ഷ്ട്യമെന്ന് സമസ്ത

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമെന്ന് സമസ്ത. മുഖപത്രത്തിലാണ് സമസ്തയുടെ രൂക്ഷവിമര്‍ശനം. ഇടതിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ പ്രതിഫലിച്ചിട്ടുണ്ട്. തുടര്‍ഭരണം സാധാരണക്കാരെ പോലും അകറ്റിയെന്ന് സമസ്തയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ്ഫലം വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയോ നിയമസഭാ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുമെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും ഇടത് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നതിന്റെ സൂചനയായി കാണ്ടേണ്ടതുണ്ടെന്നും സമസ്ത ആരോപിക്കുന്നു. ജനമനസ്സുകളില്‍ നിന്നും എന്ത് കൊണ്ട് സിപിഎം പിഴുതെറിയപ്പെട്ടുവെന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. സീറ്റുനില കുറഞ്ഞുവെന്നതല്ല, വോട്ടുനില കുറഞ്ഞത് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കാണാം. 2019 ല്‍ സമാനവിധി ഉണ്ടായപ്പോള്‍ ‘എന്റെ ശൈലി, എന്റെ ശൈലിയാണെന്നും അതില്‍ മാറ്റം ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണെന്നും സമസ്ത വ്യക്തമാക്കുന്നു.
അതേ സമയം മുസ്ലിം ലീഗിന്റെ വിജയത്തെ എടുത്തുപറയേണ്ടതാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page