കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നുവെന്ന് പ്രചരണം; ആളുകള്‍ തടഞ്ഞുവച്ചത് വസ്ത്രം വില്‍ക്കാന്‍ വന്ന സ്ത്രീയെ

കാസര്‍കോട്: വീട്ടുപരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു വീടിന്റെ പരിസരത്ത് കണ്ട സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തത്. ഈ സമയം വീട്ടുമുറ്റത്ത് കുട്ടിയുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് സംശയമുണ്ടായതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉദുമക്ക് സമീപം നാട്ടുകാര്‍ തടഞ്ഞുവെച്ച സ്ത്രീയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘമായി ബന്ധമില്ലെന്ന് വ്യക്തമായി. വസ്ത്രം വില്‍ക്കാന്‍ വന്നതാണെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. വര്‍ഷങ്ങളായി പടന്നക്കാട് ഭാഗത്ത് താമസമാണെന്നും പറഞ്ഞു. ഇവരുടെ മേല്‍ വിലാസമുള്‍പ്പെടെ ശേഖരിച്ച് വിട്ടയച്ചു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരുങ്ങിയ സ്ത്രീയെ പിടികൂടിയതായി ഈ സ്ത്രീയുടെ ഫോട്ടോ സഹിതം വാട്‌സാപ്പില്‍ സന്ദേശം പ്രചരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ബേക്കല്‍ പൊലീസ് അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page