പെരിയ കേന്ദ്രസര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഡോ.കെ.പി സുരേഷ് അന്തരിച്ചു

കണ്ണൂര്‍: പെരിയ കേന്ദ്രസര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഡോ.കെ പി സുരേഷ്(66) അന്തരിച്ചു. മട്ടന്നൂര്‍ പഴശ്ശി സ്വദേശിയാണ്. ഭൗതിക ശരീരം നാളെ രാവിലെ പത്തുമുതല്‍ പഴശ്ശിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകുന്നേരം 5 മണിക്ക് മട്ടന്നൂര്‍ നഗരസഭയുടെ പൊറോറ നിദ്രാലയത്തില്‍.
പഴശ്ശി ഈസ്റ്റ് എല്‍ പി സ്‌കൂള്‍ മാനേജറായിരുന്ന പരേതനായ കെപി അച്യുതന്‍ മാസ്റ്ററുടെയും പരേതയായ പാഞ്ചു ടീച്ചറുടെയും മകനാണ്. ഭാര്യ: ആര്‍ കെ വൈജയന്തി(റിട്ട.പ്രിന്‍സിപ്പല്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് ചാവശ്ശേരി). മക്കള്‍: യശ്വന്ത്, ശാശ്വത്. മരുമകള്‍: മഹിത. സഹോദരങ്ങള്‍: കെപി സതീശന്‍, കെപി സത്യാനന്ദന്‍, പരേതനായ അഡ്വ. കെ പി സര്‍വ്വോത്തമന്‍, കെ.പി സേതുനാഥ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page