ചപ്പാത്തി കഴിച്ച രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയില്‍; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ; ഹോട്ടല്‍ അടച്ചുപൂട്ടി

കാക്കനാട്ടെ ഹോട്ടലില്‍ നിന്ന് ചപ്പാത്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയില്‍. കാക്കനാട് ഇടച്ചിറയിലുള്ള ഹോട്ടലില്‍ നിന്ന് ചപ്പാത്തി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതേ തുടര്‍ന്ന് ഇടച്ചിറയിലെ ഹോട്ടല്‍ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹോട്ടലിന് നഗരസഭയുടെ ലൈസന്‍സും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് വിവരം. ഭക്ഷണത്തിന്റെ സാംപിളുകള്‍ അധികൃതര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page