സിംഗപ്പൂരിൽ കോവിഡിന്റെ പുതിയ വകഭേദം; ഒരാഴ്ചക്കുള്ളിൽ രോഗം പടർന്നത് കാൽലക്ഷം പേർക്ക്; മാസ്ക് നിർബന്ധമാക്കി

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോവിഡ് തരംഗം. പുതിയ വകഭേദം വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു.
മെയ് മാസത്തിന്റെ തുടക്കത്തിൽ 13,700 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ തൊട്ടടുത്ത ആഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയാകുന്നതാണ് കണ്ടത്. ഇതോടെ നിലവിൽ കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, സിംഗപ്പൂരിൽ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കോ ​​മറ്റേതെങ്കിലും നിർബന്ധിത നടപടികൾക്കോ ​​പദ്ധതികളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ ആയിരം പേര്‍ക്ക് ശുപത്രിവാസം വേണ്ടിവരും. ഇത് സിംഗപ്പൂരിലെ ആരോഗ്യ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page